konnivartha.com : മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് സിഡിഎസ് വാർഷികവും 2022-23 സാമ്പത്തിക വർഷത്തെ വനിതാ ഘടക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന വനിതകൾക്കുള്ള കലാ – കായിക മത്സരം ഗ്രാമോത്സവവും നടന്നു. പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടന്ന പരിപാടി അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കെ ഷാജി അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ജെ പ്രശാന്ത് ബാബു മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി മിനി ആർ നായർ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി സി ഇ എഫ് വിതരണം ചെയ്തു.ബാലസഭ വിജയികളെ ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി ആദരിച്ചു. മികച്ച സംരംഭകരെ ബ്ലോക്ക് പഞ്ചായത്തംഗം സുജാത അനിൽ ആദരിച്ചു. സിഡിഎസ് ഭരണസമിതിയെയും മുൻ ചെയർപേഴ്സൺമാരെയും ബ്ലോക്ക് പഞ്ചായത്തംഗം രാഹുൽ വെട്ടൂർ ആദരിച്ചു.വികസന കാര്യ സ്ഥിരം സമിതി…
Read More