പരമക്കുടി – രാമനാഥപുരം നാലുവരിപ്പാത :നിർമാണത്തിന് അംഗീകാരം

  konnivartha.com: തമിഴ്‌നാട്ടിൽ പരമക്കുടി – രാമനാഥപുരം സെക്ഷൻ (46.7 കി.മീ) നാലുവരിപ്പാതയുടെ നിർമ്മാണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 1,853 കോടി രൂപയുടെ മൊത്തം മൂലധന ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി, ഹൈബ്രിഡ് ആന്വിറ്റി മോഡിലാണ് (HAM) പ്രവർത്തിക്കുന്നത്. നിലവിൽ, മധുര, പരമക്കുടി, രാമനാഥപുരം, മണ്ഡപം, രാമേശ്വരം, ധനുഷ്കോടി എന്നീ പ്രദേശങ്ങൾ തമ്മിലുള്ള ഗതാഗതത്തിന് നിലവിലുള്ള രണ്ട് വരി ദേശീയ പാത 87 നെയും (NH-87) അനുബന്ധ സംസ്ഥാന പാതകളെയുമാണ് ആശ്രയിക്കുന്നത്. ഈ പാതയിൽ ഗണ്യമായ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലും മേഖലയിലെ പ്രധാന പട്ടണങ്ങളിലും ‌‌ട്രാഫിക് പ്രതിസന്ധി രൂക്ഷമാണ്. ഈ വെല്ലുവിളികളെ നേരിടുന്നതിനായി, പരമക്കുടി മുതൽ രാമനാഥപുരം വരെയുള്ള ഏകദേശം 46.7 കിലോമീറ്റർ NH-87 നെ 4 വരിപ്പാതയായി നവീകരിക്കും. ഇത് നിലവിലുള്ള ഇടനാഴിയിലെ തിരക്ക് കുറയ്ക്കുകയും സുരക്ഷ മെച്ചപ്പെടുത്തുകയും പരമക്കുടി, സതിരക്കുടി, അച്ചുണ്ടൻവയൽ,…

Read More