മണ്ഡലപൂജയ്ക്കായി ശബരിമല സന്നിധാനം ഒരുങ്ങി കഴിഞ്ഞു. ഡിസംബര്‍ 26 ന് രാവിലെ 11.40നും ഉച്ചയ്ക്ക് 12.20നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും. 25 ന് ഉച്ചയ്ക്ക് ഒരു മണിയോടെ അയ്യപ്പ സ്വാമിക്ക് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര പമ്പയില്‍ എത്തിച്ചേരും. തുടര്‍ന്ന് പമ്പയില്‍ വിശ്രമിച്ച ശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ തങ്കയങ്കി പേടകവുമായി സന്നിധാനത്തേക്ക് യാത്ര തിരിക്കും. വൈകുന്നേരം 5.15 ന് ശരംകുത്തിയില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ തങ്കയങ്കിയെ ആചാര പൂര്‍വം സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. ഇതിനായി ദേവസ്വം ബോര്‍ഡ് നിയോഗിച്ചിട്ടുള്ള പ്രതിനിധികള്‍ വൈകിട്ട് അഞ്ചിന് അയ്യപ്പ സന്നിധിയില്‍ നിന്ന് ഹാരങ്ങളും അണിഞ്ഞ് ശരംകുത്തിയില്‍ എത്തിച്ചേരും. പതിനെട്ടാം പടിക്ക് മുകളിലായി കൊടിമരത്തിന് മുന്നില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ബോര്‍ഡ് അംഗം കെ.എസ്.രവി, ദേവസ്വം കമ്മീഷണര്‍ ബി.എസ്. തിരുമേനി തുടങ്ങിയവരും മറ്റ്…
Read More