ബ്ലാക്ക് ഫംഗസ് രോഗബാധ: പത്തനംതിട്ട ജില്ല അതീവ ജാഗ്രതയില്‍

  കൂടുതല്‍ കരുതലും ജാഗ്രതയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കോശങ്ങൾ തിന്നു തീർക്കുന്ന പൂപ്പൽ രോഗം മ്യൂക്കർമൈക്കോസിസ് കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗികളെ ബാധിക്കുന്ന മ്യൂക്കര്‍മൈക്കോസിസ് രോഗബാധ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. ജില്ലയില്‍ ഇതുവരെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പത്തനംതിട്ട സ്വദേശികളായ രണ്ടു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇവര്‍ ജില്ലയ്ക്ക് പുറത്ത് താമസമാക്കിയവരാണ്. ഫംഗസ് ബാധയുണ്ടെന്ന് സംശയം തോന്നിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലയിലെ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രോഗികളിലും രോഗമുക്തരിലും പ്രതിരോധ ശേഷി കുറഞ്ഞവരിലും അനിയന്ത്രിതമായ പ്രമേഹം തുടങ്ങി മറ്റസുഖങ്ങള്‍ ഉള്ളവരിലുമാണ് രോഗബാധ കൂടുതലായി കാണുന്നത്. ഐ.സി.യുവില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി ചികിത്സയില്‍ കഴിയുന്നവര്‍ക്ക് പ്രതിരോധശേഷി കുറയാം. പ്രതിരോധ ശേഷി കുറഞ്ഞവരിലും…

Read More