ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

  konnivartha.com: പത്താം അന്താരാഷ്ട്ര യോ​ഗ ദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ പേരൂർക്ക‌‌ട എസ്എപി പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ സംയോജിത ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ‌യോ​ഗ നമുക്കും സമൂഹത്തിനും എന്ന പ്രമേയം അടിസ്ഥാനമാക്കിയായിരുന്നു പരിപാടി. പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമി ഐഐഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഒരു വ്യക്തിയെ പൂർണമായി പരിവർത്തനപ്പെടുത്താൻ യോ​ഗയ്ക്ക് സാധിക്കുമെന്നും, മനസ്സ്, ശരീരം, ആത്മാവ് എന്നിവയെ ഒരുപോലെ ആരോ​ഗ്യത്തോടെ പരിപാലിച്ചുകൊണ്ട് ജീവിതം മെച്ചപ്പെടുത്താൻ യോ​ഗ പരിശീലനം സഹായിക്കുമെന്നും അദ്ദേഹം ഉദ്ഘാടനപ്രസം​ഗത്തിൽ പറഞ്ഞു. ഏകാ​ഗ്രത, ഓർമശക്തി, പഠനശേഷി എന്നിവ വർധിപ്പിക്കുന്നതിൽ യോ​ഗയ്ക്കുള്ള പങ്കിനെക്കുറിച്ചും അദ്ദേഹം വി​ദ്യാർത്ഥികളോട് സംസാരിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ വി.…

Read More