ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റും മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും പിന്നീടുണ്ടാകുന്ന പകർച്ചവ്യാധികളും ഫലപ്രദമായി നേരിടാനാണ് ജാഗ്രതാ നിർദേശം. ആശുപത്രികളിൽ മതിയായ ചികിത്സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശം നൽകി. എല്ലാ പ്രവർത്തനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിർവഹിക്കാനാണ് നിർദ്ദേശം എല്ലാ പ്രധാന ആശുപത്രികളും മെഡിക്കൽ കോളേജുകളും ആവശ്യമായ മുന്നൊരുക്കം നടത്തണം. അത്യാഹിത വിഭാഗത്തിൽ മാസ് കാഷ്വാലിറ്റി ഉണ്ടായാൽ പോലും നേരിടാനുള്ള സംവിധാനങ്ങൾ ആശുപത്രി മാനേജ്മെന്റ് ഒരുക്കണം. ആന്റി സ്നേക്ക് വെനം പോലുള്ള അത്യാവശ്യ മരുന്നുകളും എമർജൻസി മെഡിക്കൽ കിറ്റും ഉറപ്പ് വരുത്തണം. ഓർത്തോപീഡിഷ്യൻ, ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ, സർജൻ, അനസ്തീഷ്യാ ഡോക്ടർ എന്നിവർ ഓൺ കോൾ ഡ്യൂട്ടിയിൽ അത്യാവശ്യമുള്ളപ്പോൾ എത്തണം. മുന്നറിയിപ്പുള്ള പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ…
Read More