ഗഗൻയാനിന്റെ ആദ്യ മനുഷ്യരഹിത പരീക്ഷണ ദൗത്യം ഈ വർഷം: ഐ എസ് ആർ ഒ ചെയർമാൻ ഡോ. വി നാരായണൻ konnivartha.com: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്നോളജിയും കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും ബഹിരാകാശ വൈദ്യശാസ്ത്ര രംഗത്തെ സഹകരണത്തെക്കുറിച്ചുള്ള പ്രാരംഭ ധാരണാപത്രത്തിൽ ഒപ്പു വെച്ചു. ഗഗൻയാനിന്റെ ആദ്യ മനുഷ്യരഹിത പരീക്ഷണ ദൗത്യം ഈ വർഷം നടത്തുമെന്ന് ഐ എസ് ആർ ഒ ചെയർമാൻ ഡോ. വി നാരായണൻ പറഞ്ഞു. ശ്രീചിത്ര ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരിക്ക് ധാരണാപത്രം കൈമാറിയതിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള മൂന്ന് മനുഷ്യരഹിത ദൗത്യങ്ങളിൽ ആദ്യത്തേതാണ് ഈ വർഷം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശ വൈദ്യശാസ്ത്ര രംഗത്ത്…
Read More