വികസിത് ഭാരത് @2047 ദർശനത്തിന് ഗതിവേഗം പകർന്ന് ബംഗളൂരുവിൽ നിക്ഷേപകരുടെ വട്ടമേശ സമ്മേളനം konnivartha.com: വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് സെക്രട്ടറി അമർദീപ് സിംഗ് ഭാട്ടിയയുടെ അധ്യക്ഷതയിൽ ബെംഗളൂരുവിൽ ഒരു ഉന്നതതല നിക്ഷേപക വട്ടമേശ സമ്മേളനം നടന്നു. വികസിത് ഭാരത് @2047 എന്ന ദർശനം സാക്ഷാത്കരിക്കുന്നതിനുള്ള ഉദ്യമങ്ങളുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടി (NICDP)ക്ക് കീഴിലുള്ള ദക്ഷിണേന്ത്യയിലെ വ്യാവസായിക കേന്ദ്രങ്ങളുടെ സാധ്യതകൾ പ്രദർശിപ്പിക്കുന്നതിനും വ്യാവസായിക വളർച്ചയ്ക്കായി കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള വേദിയായി ഇത് വർത്തിച്ചു. ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടി (NICDP)ക്ക് കീഴിലുള്ള ദക്ഷിണേന്ത്യൻ വ്യാവസായിക കേന്ദ്രങ്ങളുടെ സാധ്യതകൾ പ്രദർശിപ്പിക്കുന്നതിനും വ്യാവസായിക വളർച്ചയ്ക്കായി കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള സുപ്രധാന വേദിയായി വട്ടമേശ സമ്മേളനം മാറി. സ്റ്റാർട്ട്-അപ്പ് ഇന്ത്യ, ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാൻ (BRAP), നാഷണൽ സിംഗിൾ…
Read More