കോന്നി വാര്‍ത്ത ഡോട്ട് കോം : വംശീയ കലാപങ്ങൾ നടന്നു കൊണ്ടിരിക്കുന്ന ത്രിപുര ഉൾപ്പെടെ രാജ്യത്താകമാനം ഫാസിസ്റ്റ് ആക്രമണങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ ജനകീയ മുന്നേറ്റങ്ങൾ ഉണ്ടാവണമെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് നിസാർ. ത്രിപുരയിലെ മുസ്ലീങ്ങളെ രക്ഷിക്കുക, അക്രമം അവസാനിപ്പിക്കുക, കുറ്റവാളികളെ ശിക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തികൊണ്ട് വംശീയ കലാപങ്ങൾക്കെതിരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുനിസാര് . പൗരന്മാർക്ക് ഭരണഘടനാപരമായ പരിരക്ഷയും സംരക്ഷണവും നൽകാൻ സർക്കാരുകൾ പരാജയപ്പെടുമ്പോൾ ജനകീയ പ്രതിരോധമാണ് പരിഹാരം. ദുർബല ജനവിഭാഗങ്ങൾ കാവിഭീകരതക്കിരയായി തെരുവിൽ പിടഞ്ഞ് വീഴുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വാചകക്കസർത്ത് നടത്തി നിർവൃതി അടയേണ്ടവരല്ല മതേതര രാഷ്ട്രീയ നേതാക്കൾ. ഇരകളെ ചേർത്ത് നിർത്തി ആത്മവിശ്വാസവും സംരക്ഷണവും നൽകുക എന്ന സമകാലിക ഇന്ത്യ…
Read More