യെമനിൽ ഐഎസ് ഭീകരരുടെ തടവില്‍ നിന്നും മോചിതനായ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ റോമിലെ സലേഷ്യൻ സഭാ ആസ്ഥാനത്ത് വിശ്രമത്തില്‍.ഫാ.ടോം മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും .മാര്‍പ്പാപ്പയെ കാണുന്നതിന് ഫാ.ടോം ആഗ്രഹം പ്രകടിപ്പിച്ചു . ആരോഗ്യസ്ഥിതി മോശമായതിനാൽ ചികിത്സനല്‍കി .നാല് മാസത്തെ ചികിത്സ വേണ്ടി വരും . സഭാ ആസ്ഥാനത്ത് ഫാ.ടോമിനെ കാണുന്നതിനു പ്രമുഖ ര്‍ എത്തി . സലേഷ്യൻ സഭയിലെ ജനറൽ കൗണ്‍സിൽ അംഗങ്ങളായ ഫാ.സൈമി ഏഴാനിക്കാട്ട് എസ്ഡിബി, ഫാ.ഫ്രാൻസിസ്കോ സെറേഡ, ഫാ.തോമസ് അഞ്ചുകണ്ടം എസ്ഡിബി, ഫാ.ഏബ്രഹാം കവലക്കാട്ട് എസ്ഡിബി എന്നിവർക്കൊപ്പം ഫാ.ടോം നിൽക്കുന്ന ചിത്രവും പുറത്തു വന്നു . ഭീകരരുടെ പിടിയിൽ നിന്നും മോചിതനായി ചൊവ്വാഴ്ച രാവിലെയാണ് ഫാ.ടോം ഒമാനിലെ മസ്കറ്റിൽ എത്തിയത്. മസ്കറ്റിൽ നിന്നും പ്രത്യേക വിമാനത്തിൽ റോമിലേക്ക് പോവുകയായിരുന്നു. പതിനെട്ടു മാസം നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും ശേഷമാണ് പാലാ രാമപുരം സ്വദേശിയും…
Read More