വികസന പദ്ധതികള്‍ നടപ്പാക്കുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും അവരുടെ കീഴില്‍ വരുന്ന തദ്ദേശഭരണസ്ഥാപനതല നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുമായി ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെയും നേതൃത്വത്തില്‍ പ്ലാന്‍സ്പേസ് സോഫ്റ്റ്വെയര് പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് പദ്ധതി ഏകോപന വിഭാഗം മേധാവി പി. ഷാജി സോഫ്റ്റ്വെയര് പരിശീലനം സംബന്ധിച്ച ക്ലാസ് നയിച്ചു. 2015 മുതല്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന സംസ്ഥാനാവിഷ്ടത, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മോണിറ്ററിംഗ് നടത്തുന്ന സോഫ്റ്റ് വെയറാണ് പ്ലാന്‍ സ്പേസ്. നിലവില്‍, ഇതിലേക്കാവശ്യമായ എല്ലാ വിവരങ്ങളും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും ജില്ലാതലത്തില്‍ ശേഖരിച്ച് സോഫ്റ്റ് വെയറില്‍ അപ്ഡേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഇതുമൂലം നേരിടുന്ന പരിമിതികള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയും വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി പദ്ധതികളുടെ മോണിറ്ററിംഗ് സുതാര്യവും കാര്യക്ഷമവുമായി നിര്‍വ്വഹിക്കുന്നതിനുമായി ഈ സോഫ്റ്റ് വെയര്‍ പരിഷ്കരിച്ച് പ്ലാന്‍സ് 2.0 വേര്‍ഷന്‍ ഈ മാസം മുതല്‍…
Read More