konnivartha.com: പ്രവാസികൾക്കു മാത്രമായി രാജ്യത്ത് ആദ്യമായി സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി – നോർക്ക കെയർ’ നടപ്പിലാക്കുകയാണെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ മാസ്‌ക്കറ്റ് ഹോട്ടലിൽ വർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികൾ വഴി പ്രവാസി കേരളീയർക്കും അവരുടെ കുടുംബത്തിനും ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഭാവിയിൽ ജി.സി.സി രാജ്യങ്ങളിലുൾപ്പെടെയുള്ള ആശുപത്രികളിലും പദ്ധതി ലഭ്യമാക്കും. നോർക്ക ഐഡി കാർഡ് ഉള്ളവർക്ക് പദ്ധതിയിൽ ചേരാനാകും. പോളിസി എടുത്ത് തിരിച്ചു വരുന്ന പ്രവാസികൾക്ക് അത് തുടരാനുളള സംവിധാനവും ഒരുക്കും. ഏറെകാലമായി പ്രവാസി കേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ. ലോകകേരള സഭയിൽ ഉൾപ്പെടെ ഉയർന്ന ആശയമാണ് നോർക്ക കെയറിലൂടെ സാക്ഷാത്ക്കരിക്കുന്നതെന്ന് പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. നോർക്ക കെയർ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം…
Read More