konnivartha.com: പ്രമാടം ഗ്രാമപഞ്ചായത്തിലെ കുട്ടികള്‍ക്ക് പരിമിതികളൊന്നുമില്ലാതെ പഠനത്തിലേര്‍പ്പെടാമെന്ന് ഉറപ്പിക്കുകയാണ് ഇവിടുത്തെ ഭരണസമിതി. ചിത്രകലയിലും പാട്ടിലും ഉള്‍പ്പടെ അഭിരുചികള്‍ കണ്ടറിഞ്ഞ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന വേറിട്ടമാതൃകയാണ് മേഖലയിലെ ജനപ്രതിധികള്‍. സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കലാപഠനത്തിനായി അധ്യാപകരെ നിയമിച്ചു കഴിഞ്ഞു. പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നുവര്‍ഷമായി സംഗീതം, ചിത്രമെഴുത്ത് എന്നിവയ്ക്കായി രണ്ട് അധ്യാപകരെയാണ് നിയോഗിച്ചത്. 45 വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന എ കെ ബാലന്‍ മാഷിന്റെ പരിശീലനമാണ് സംഗീതത്തില്‍. ശാസ്ത്രീയ സംഗീതം, ലളിതഗാനം, സംഘഗാനം എന്നിവയിലാണ് ക്ലാസുകള്‍. കോന്നി ആനക്കൂട് മ്യുസിയത്തിനായി ചുമര്‍ചിത്രം വരച്ചുനല്‍കിയ പ്രേം ദാസ് പത്തനംതിട്ടയുടെ ശിക്ഷണത്തിലാണ് കുരുന്നുകള്‍ ചിത്രരചന അഭ്യസിക്കുന്നത്. പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളറിങ് എന്നിവയിലാണ് പരിശീലനം. ജി എല്‍ പി എസ് ളാക്കൂറില്‍ കുട്ടികളാണ് ചുമര്‍ചിത്രം ഒരുക്കിയത്. മാസത്തില്‍ അഞ്ച് ക്ലാസുകള്‍വീതമാണ് ഓരോസ്‌കൂളിലും നടത്തുന്നത്. പ്രമാടം, മല്ലശ്ശേരി, തെങ്ങുംകാവ്, വികോട്ടയം, ളാക്കൂര്‍ എന്നിവിടങ്ങളിലെ…
Read More