വികസന സദസ് ഇന്ന് ( ഒക്ടോബര്‍ 16 )നടക്കും

നെടുമ്പ്രം, പ്രമാടം, കടപ്ര, നിരണം, റാന്നി അങ്ങാടി, അയിരൂര്‍, ആറന്മുള, റാന്നി പഴവങ്ങാടി പഞ്ചായത്തുകള്‍ konnivartha.com; നെടുമ്പ്രം, പ്രമാടം, കടപ്ര, നിരണം, റാന്നി അങ്ങാടി, ആറന്മുള, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ വികസന സദസ് ഒക്ടോബര്‍ 16 ന് നടക്കും. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ വികസന സദസ് ഉദ്ഘാടനം ചെയ്യും. പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ രാവിലെ ഒമ്പതിന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ 10 ന് പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ മാത്യു ടി തോമസ് എംഎല്‍എ കടപ്ര പഞ്ചായത്തിലെ വികസന സദസ് ഉദ്ഘാടനം ചെയ്യും. നിരണം വൈഎംസിഎയില്‍ രാവിലെ 11 ന് മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ 10.30 ന് പിജെടി ഹാളില്‍…

Read More

കോന്നി, പ്രമാടം, ഏനാദിമംഗലം സര്‍ക്കാര്‍ ആശുപത്രികളില്‍ 4.25 കോടിയുടെ മൂന്ന് ഐസൊലേഷന്‍ വാര്‍ഡുകള്‍ അനുവദിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : സാംക്രമിക രോഗബാധ ഉണ്ടാകുന്നവര്‍ക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പുവരുത്താന്‍ കോന്നി നിയോജക മണ്ഡലത്തിലെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. കോന്നി താലൂക്ക് ആശുപത്രി, ഏനാദിമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രം, പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുന്നത്. ഇതിനായി 4.25 കോടി രൂപയാണ് ചെലവഴിക്കുന്നത്. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ഇതിനായി തുക മാറ്റിവച്ചിരിക്കുന്നത്. കോന്നി താലൂക്ക് ആശുപത്രിക്ക് 1.25 കോടി, ഏനാദിമംഗലം സിഎച്ച്‌സിക്ക് 1.25 കോടി, പ്രമാടം പിഎച്ച്‌സിക്ക് 1.75 കോടി വീതമാണ് അനുവദിച്ചിരിക്കുന്നത്. കോന്നി താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള കെട്ടിടത്തിലും, ഏനാദിമംഗലത്ത് നബാര്‍ഡ് ഫണ്ടില്‍ നിന്നും നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിലും, പ്രമാടത്ത് പുതിയ കെട്ടിടം നിര്‍മിച്ചുമാണ് വാര്‍ഡ് സജ്ജമാക്കുന്നത്. ഓരോ ആശുപത്രിയിലും…

Read More

പ്രമാടം, കലഞ്ഞൂര്‍ , അരുവാപ്പുലം പഞ്ചായത്തുകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

പ്രമാടം, കലഞ്ഞൂര്‍ , അരുവാപ്പുലം പഞ്ചായത്തുകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലും 15 പഞ്ചായത്തുകളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗികളുടെ ടെസ്റ്റ് പോസിറ്റി നിരക്ക് ഉയര്‍ന്നിട്ടുള്ള പന്തളം നഗരസഭ, പ്രമാടം, പള്ളിക്കല്‍, കലഞ്ഞൂര്‍, റാന്നി പഴവങ്ങാടി, റാന്നി പെരുനാട്, കോയിപ്രം, കുന്നന്താനം, കടപ്ര, പുറമറ്റം, അരുവാപ്പുലം, സീതത്തോട്, റാന്നി അങ്ങാടി, വടശ്ശേരിക്കര, കവിയൂര്‍, കല്ലൂപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. യാതൊരു ഇളവുകളും ഇവിടങ്ങളില്‍ അനുവദിച്ചിട്ടില്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത്ത് റെഡ്ഡി അറിയിച്ചു. നാല് പഞ്ചായത്തുകളില്‍ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി മല്ലപ്പുഴശ്ശേരി, ഏനാദിമംഗലം, നാറാണംമൂഴി, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതായി ജില്ലാ…

Read More

യുഡിഎഫ് കോട്ട തകർത്ത നവനീത് പ്രമാടം പഞ്ചായത്തിന്‍റെ അമരക്കാരൻ

  യുഡിഎഫ് കോട്ടയായിരുന്ന കോന്നി പ്രമാടം പഞ്ചായത്തിൽ നേടിയ വിജയത്തിന്‍റെ ആഘോഷത്തിലാണ് ഇടതു മുന്നണി. കന്നിയങ്കത്തില്‍ തന്നെ വൻ വിജയം നേടിയ നവനീത് പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റായി ചുമതല ഏറ്റു . പ്രമാടം രണ്ടാം വാര്‍ഡായ പാലമറൂരില്‍ നിന്നാണ്‌ നവനീത്‌ ജയിച്ചത്‌. വർഷങ്ങളായി ഇടതു മുന്നണി പിന്തുണയ്ക്കാതിരുന്ന വാര്‍ഡ്‌ കന്നിയങ്കത്തില്‍ തന്നെയാണ് നവനീത് പിടിച്ചെടുത്തത്. പട്ടികജാതി സംവരണമായ മണ്ഡലത്തിൽ അങ്ങനെ നവനീത് എതിരില്ലാതെ പ്രസിഡൻറ് സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു . 1953 ലാണ് പ്രമാടം ഗ്രാമ പഞ്ചായത്ത്‌ രൂപീകരിക്കുന്നത്. ആദ്യം മുതൽ തന്നെ യുഡിഎഫിനെ മാത്രം പിന്തുണച്ചിരുന്ന മണ്ഡലത്തിൽ ആദ്യമായാണ് ആദ്യമായാണ്‌ എല്‍ഡിഎഫ്‌ അധികാരത്തില്‍ എത്തുന്നത്. 19 ല്‍ 10 സീറ്റ്‌ നേടിയാണ്‌ ഇടതുമുന്നണി അധികാരത്തിലെത്തുന്നത്‌. കഴിഞ്ഞ തവണ 13 സീറ്റുകള്‍ ഉണ്ടായിരുന്ന യുഡിഎഫിന്‌ ഇത്തവണ ഏഴ്‌ സീറ്റുകൾ മാത്രമാണ് ലഭിച്ചത്‌.അതിനാൽ തന്നെ അറുപത്തി അഞ്ച് വർഷങ്ങൾക്ക് ശേഷം…

Read More

പ്രമാടം, മലയാലപ്പുഴ, ആങ്ങമൂഴി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം :പ്രമാടം, മലയാലപ്പുഴ, ആങ്ങമൂഴി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റാൻ ഉത്തരവായതായി അഡ്വ.കെ യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.ഇതോടെ കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ ആശുപത്രികളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. ആർദ്രം മിഷൻ്റെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് മൂന്ന് പി.എച്ച് .സികളെയും എഫ്.എച്ച്.സികളായി ഉയർത്തിയത്. മൂന്നാം ഘട്ടത്തിൽ കേരളത്തിലാകെ 212 പി.എച്ച്.സികളും, ജില്ലയിൽ 13 പി.എച്ച്.സികളും എഫ്.എച്ച്.സികളായി മാറും. കൂടുതൽ ഡോക്ടർമാരുടെയും, മറ്റ് ജീവനക്കാരുടെയും സേവനം, ഫാർമസി, ലബോറട്ടറി, എക്സ് റേ യൂണിറ്റ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ, ഇരിപ്പിടം, കുടിവെള്ളം തുടങ്ങി പി.എച്ച്.സികളുടെ രൂപം തന്നെ മാറ്റുന്ന വികസന പ്രവർത്തനങ്ങളാണ് എഫ്.എച്ച്.സി യിൽ ഒരുക്കുക. കോന്നി നിയോജക മണ്ഡലത്തിൽ 2021 മാർച്ച് മാസത്തോടെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള തീരുമാനത്തിലാണ് മുന്നോട്ടു പോകുന്നതെന്ന് എം.എൽ.എ പറഞ്ഞു.പ്രമാടം,…

Read More