konnivartha.com: പത്തനംതിട്ട ,മാവേലിക്കര ലോക സഭാ തിരഞ്ഞെടുപ്പിലെ എന്‍ ഡി എ സ്ഥാനാര്‍ഥികളുടെ ഇലക്ഷന് പ്രചാരണവുമായി ബന്ധപെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ 11 മണിയ്ക്ക് എത്തിച്ചേരും . ഇതിനു മുന്നോടിയായി കനത്ത സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തി .പ്രധാന മന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങുന്നത് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് . തുടര്‍ന്ന് പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെ എത്തും ഡ്രോണ്‍ തുടങ്ങിയവ പറത്തിയാല്‍ കര്‍ശന നിയമനടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലും പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഡ്രോണുകളും മറ്റും നിരോധിച്ചു ജില്ലാ പോലീസ് മേധാവി വി അജിത് ഉത്തരവായി. ഇരു സ്റ്റേഡിയങ്ങളുടെയും മൂന്ന് കിലോമീറ്റര്‍ ദൂരപരിധിയില്‍ ഡ്രോണുകള്‍, വിദൂരനിയന്ത്രിത മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റുകള്‍, ഏറോമോഡലുകള്‍, പാരാഗ്ലൈഡറുകള്‍, പാരാ മോട്ടറുകള്‍, ഹാന്‍ഡ് ഗ്ലൈഡറുകള്‍, ഹോട് എയര്‍…
Read More