പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയുടെ ശക്തിയും സംയമനവും രാജ്യം കണ്ടതായി അദ്ദേഹം പറഞ്ഞു. ഓരോ ഇന്ത്യൻ പൗരന്റെയും പേരിൽ രാജ്യത്തിന്റെ കരുത്തുറ്റ സായുധ സേനകൾക്കും, രഹസ്യാന്വേഷണ ഏജൻസികൾക്കും, ശാസ്ത്രജ്ഞർക്കും അദ്ദേഹം അഭിവാദ്യം അർപ്പിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ ഇന്ത്യയുടെ ധീരരായ സൈനികർ പ്രകടിപ്പിച്ച അചഞ്ചലമായ ധൈര്യം പ്രധാനമന്ത്രി എടുത്തുകാട്ടി. അവരുടെ ധീരത, അതിജീവനശേഷി, അജയ്യമായ മനോഭാവം എന്നിവ അദ്ദേഹം ഉയർത്തിക്കാട്ടി. സമാനതകളില്ലാത്ത ഈ ധീരത അദ്ദേഹം രാജ്യത്തെ ഓരോ അമ്മയ്ക്കും, സഹോദരിക്കും, മകൾക്കും സമർപ്പിച്ചു. ഏപ്രിൽ 22നു പഹൽഗാമിൽ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച മോദി, അവധിക്കാലം ആഘോഷിക്കുന്ന നിരപരാധികളായ സാധാരണക്കാരെ അവരുടെ കുടുംബങ്ങളുടെയും കുട്ടികളുടെയും മുന്നിൽ, അവരുടെ വിശ്വാസത്തെക്കുറിച്ചു ചോദ്യം ചെയ്തശേഷം ക്രൂരമായി കൊലപ്പെടുത്തിയ ഭീകരതയുടെ ഭയാനകമായ പ്രകടനമാണിതെന്നു വിശേഷിപ്പിച്ചു. ഇതു…
Read More