പ്രതിസന്ധികളുടെ നടുവിലും ദൈവ സാന്നിധ്യം അനുഭവിച്ച് അറിയണം: മിൻ്റാ മറിയം വർഗ്ഗീസ്

  konnivartha.com/ തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിലെ വിവിധ ഇടവകളുടെ സംയുക്ത അഭിമുഖ്യത്തില്‍ നടന്ന എക്യുമെനിക്കൽ പ്രയർ സെൻ്റ് ആൻ്റണിസ് ആശ്രമത്തിൽ വെച്ച് നടന്നു. കെസിസി സോൺ പ്രസിഡൻ്റെ റവ ഡെയിൻസ് പി സാമുവേൽ ഉദ്ഘാടനം നിർവഹിച്ചു. വചന ശുശ്രൂഷ മിൻ്റാ മറിയം വർഗ്ഗീസ് നിർവഹിച്ചു. പ്രതിസന്ധികളുടെ നടുവിലും ദൈവ സാന്നിധ്യം നമ്മൾ അനുഭവിച്ച് അറിയണം എന്നും ദൈവവചനം നമ്മേ ഓർമ്മപെടുത്തുന്നത് മടങ്ങി വരണം എന്നതാണ് എന്ന് വചനശുശൂഷയിൽ പറഞ്ഞു. ഗാനശുശ്രൂഷ ബേഥേൽ മാർത്തോമ്മ ചർച്ച് ഗായകസംഘം നിർവഹിച്ചു. മദ്ധ്യസ്ഥ പ്രാർത്ഥന ഇവാൻജലിക്കൽ ചർച്ച് പ്രതിനിധി ജോസ് നിർവഹിച്ചു . യോഗത്തിൽ ഫാദർ ജോബിൻ ശങ്കരത്തിൽ, ഫാദർ ഓ എം ശമുവേൽ, ഫാദർ അഖിൽ വർഗ്ഗീസ്, റവ അൻ്റോ അച്ചൻകുഞ്ഞ്, കെ സി സി കോന്നി സോൺ ഭാരവാഹികളായ റവ ഷാജി കെ…

Read More