കോന്നി വാര്‍ത്ത : സ്വർണ്ണ കള്ളക്കടത്തു സംഘത്തിന് എല്ലാവിധമായ ഒത്താശ ചെയ്തുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്കോന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും ,പ്രതിഷേധ യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് റോജി എബ്രഹാമീന്റെ അധ്യക്ഷതയിൽ എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു .ശ്യം എസ് കോന്നി, പ്രവീൺ പ്ലാവിളയിൽ, രാജീവ് മള്ളൂർ, ഷിനു അറപ്പുരയിൽ,തോമസ് കാലയിൽ, ജോയി തോമസ്, ഫൈസൽ കോന്നി, അജയകുമാർ, ബിനു മോഡി, ലിനു തുണ്ടിയത്ത്, ഷൈജു പൂവൻ പാറയിൽ എന്നിവർസംസാരിച്ചു
Read More