9 മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഉത്തർ പ്രദേശിലെ സിദ്ധാർത്ഥ് നഗറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 9 മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്തു. ഈ ഒമ്പത് മെഡിക്കൽ കോളേജുകൾ സിദ്ധാർത്ഥനഗർ, ഇറ്റാഹ്, ഹർദോയ്, പ്രതാപ്ഗഡ്, ഫത്തേപൂർ, ഡിയോറിയ, ഗാസിപൂർ, മിർസാപൂർ, ജൗൻപൂർ എന്നീ ജില്ലകളിലാണ് സ്ഥിതി ചെയ്യുന്നത്. നിരവധി കർമ്മയോഗികളുടെ പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് കേന്ദ്ര ഗവണ്മെന്റും ഉത്തർപ്രദേശ് ഗവണ്മെന്റും എന്ന് പരിപാടിയിൽ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മാധവ് പ്രസാദ് ത്രിപാഠിയുടെ രൂപത്തിൽ സമർപ്പിതനായ ഒരു പൊതു പ്രതിനിധിയെ സിദ്ധാർത്ഥ് നഗർ രാജ്യത്തിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമമാണ് ഇന്ന് രാജ്യത്തെ സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാർത്ഥ് നഗറിലെ പുതിയ മെഡിക്കൽ കോളേജിന് മാധവ് ബാബുവിന്റെ പേര് നൽകുന്നത് അദ്ദേഹത്തിന്റെ സേവനത്തിനുള്ള യഥാർത്ഥ ആദരവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധവ് ബാബുവിന്റെ പേര് കോളേജിൽ നിന്ന്…

Read More