കേന്ദ്ര സര്‍ക്കാരിന്റെ ക്യാച്ച് ദ റെയിന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജല്‍ശക്തി അഭിയാന് കേന്ദ്രസംഘത്തിന്റെ ജില്ലയിലെ പര്യടനം പൂര്‍ത്തിയായി. പരമ്പരാഗതമായ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതി വിഭവങ്ങള്‍ക്കും ജില്ല നല്കുന്ന പ്രാധാന്യവും ശ്ലാഘനീയമാണെന്ന് കേന്ദ്രസംഘം വിലയിരുത്തി. മണ്ണിടിച്ചില്‍ തടയാന്‍ നദികളുടെ തിട്ടയില്‍ കോണ്‍ക്രീറ്റിന് പകരം ഉപയോഗിച്ചിരിക്കുന്ന കയര്‍ഭൂവസ്ത്രം പരിസ്ഥിതിയെ സംരക്ഷിക്കുന്ന പ്രവര്‍ത്തിയാണെന്നും അത് ഏറെ അഭിനന്ദനം അര്‍ഹിക്കുന്നതായും സംഘം യോഗത്തില്‍ അറിയിച്ചു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച ജല്‍ശക്തി അഭിയാന് പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തുകയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഫിനാന്‍ഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. സഞ്ജയ് കുമാര്‍, ടെക്നിക്കല്‍ ഓഫീസര്‍ രാജീവ് കുമാര്‍ ടാക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നുദിവസത്തെ സന്ദര്‍ശനം നടത്തിയത്. ജില്ലയിലെ വിവിധ ജലസംരക്ഷണ പദ്ധതികള്‍ നേരിട്ടു കണ്ട് വിലയിരുത്തി. ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓമല്ലൂര്‍, ചെന്തിട്ടപ്പടി പച്ചതുരുത്ത്, ഇലവുംതിട്ടയിലെ കയര്‍ഭൂവസ്ത്രം, ചെന്നീര്‍ക്കര ഫാം പോണ്ട്,…
Read More