നൈറ്റ്‌ പട്രോളിങ് സംഘത്തിനെ തടഞ്ഞു, പോലീസ് വാഹനത്തിന്‍റെ ഡോർ നശിപ്പിച്ചു : പ്രതികൾ റിമാൻഡിൽ

  പത്തനംതിട്ട : അടിപിടി നടക്കുന്നതറിഞ്ഞു നിർദേശപ്രകാരം സ്ഥലത്തെത്തിയ എസ് ഐയുടെ നേതൃത്വത്തിലുള്ള നൈറ്റ്‌ പട്രോളിങ് സംഘത്തെ തടയുകയും, പോലീസ് വാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്ത രണ്ട് യുവാക്കളെ പിടികൂടി. പ്ലാച്ചേരിയിൽ ഞായർ പുലർച്ചെ 1.30 നാണ് സംഭവം.അടികലശൽ നടക്കുന്നതായി പട്രോളിങ്ങിനിടെ ലഭിച്ച വിവരം അന്വേഷിക്കാൻ പ്ലാച്ചേരിയിൽ എത്തിയ മണിമല എസ് ഐ വിദ്യാധരനെയും സംഘത്തെയും തടയുകയും, പോലീസ് വാഹനത്തിന്റെ മുന്നിലെ വലതുവശത്തെ വാതിൽ തകർക്കുകയും ചെയ്ത കേസിൽ മണിമല ആലപ്ര താഴത്തുമഠം രാമചന്ദ്രൻ നായരുടെ മകൻ രതീഷ് ചന്ദ്രൻ നായർ (34), മണിമല മൂക്കട തൊള്ളായിരക്കുഴിയിൽ പാപ്പച്ചന്റെ മകൻ പ്രദീപ് എന്ന തോമസ് വർഗീസ് (35) എന്നിവരാണ് അറസ്റ്റിലായത്. റാന്നി പോലീസ് സ്റ്റേഷൻ അതിർത്തിയോട് ചേർന്നുള്ള പ്ലാച്ചേരിയിൽ നടന്ന സംഭവത്തിൽ, റാന്നി പോലീസ് ഇവർക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു.     രണ്ടാം പ്രതി പോലീസ്…

Read More