പോലീസ് കഞ്ചാവ് വേട്ട തുടരുന്നു, അടൂർ ഏഴoകുളത്ത് 3 യുവാക്കൾ അറസ്റ്റിൽ

  konnivartha.com  :   പത്തനംതിട്ട  ജില്ലയിൽ കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകൾക്കെതിരായ റെയ്ഡും മറ്റ് പോലീസ് നടപടികളും തുടരുന്നതിനിടെ, മൂന്നു യുവാക്കളെ ഡാൻസാഫ് ടീം ഇന്നലെ (05.02.2022) പിടികൂടി അടൂർ പോലീസിന് കൈമാറി.   ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS ന് ലഭിച്ച രഹസ്യസന്ദേശം ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പിയും, ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് നോഡൽ ഓഫീസറുമായ ആർ പ്രദീപ്‌ കുമാറിന് കൈമാറിയതിനെ തുടർന്ന് നടന്ന  റെയ്‌ഡിൽ പറക്കോട് ഏഴoകുളം എംസൺ ലോഡ്ജിൽ നിന്നും അടൂർ പറക്കോട് സുബൈർ മൻസിലിൽ ലത്തീഫ് മകൻ അജ്മൽ (26), ഏഴoകുളം അറുകാലിക്കൽ പടിഞ്ഞാറ് വയല തോട്ടിറമ്പിൽ അഷ്‌റഫ്‌ മകൻ മുനീർ (24), ഏഴoകുളം അറുകാലിക്കൽ പടിഞ്ഞാറ് പുഞ്ചിരിപ്പാലം കുളപ്പുറത്ത് താഴെതിൽ നവാസ് മകൻ അർഷാദ് (24) എന്നിവരെ പിടികൂടുകയായിരുന്നു. പിന്നീട്…

Read More