പോക്സോ കേസിൽ 64 കാരൻ അറസ്റ്റിൽ

  എട്ടുവയസ്സുകാരിയെ, വീട്ടിൽ അതിക്രമിച്ചകയറി കടന്നുപിടിച്ച് ലൈംഗികാതിക്രമം കാട്ടിയ 64 കാരനെ അറസ്റ്റ് ചെയ്തു. അടൂർ ഏറത്ത് തൂവയൂർ മണക്കാല വട്ടമലപ്പടി രാജേഷ് ഭവനം വീട്ടിൽ ശങ്കരന്റെ മകൻ രാമചന്ദ്രനെ(64)യാണ് അടൂർ പോലീസ് ശനിയാഴ്ച്ച പിടികൂടിയത്. ഹാളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ദേഹത്ത് കടന്നുപിടിച്ച് വലിച്ച് കട്ടിലിലേക്ക് തള്ളിയിടാൻ ശ്രമിച്ച് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. വെള്ളി വൈകിട്ടാണ് സംഭവം. തുടർന്ന് ശനിയാഴ്ച്ച മാതാവിന്റെ സാന്നിധ്യത്തിൽ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയ അടൂർ പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു. ചൈൽഡ് വെൽഫയർ കമ്മിറ്റിയെ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട് പ്രതിയെ അന്വേഷിച്ചുവരവേ, അടൂർ ജനറൽ ആശുപത്രിയിളുണ്ടെന്ന് കണ്ടെത്തി, അവിടെനിന്നും കസ്റ്റഡിയിലെടുക്കുകയാണ് ഉണ്ടായത്. ഇയാളുടെ ഫോട്ടോ എടുത്ത് കുട്ടിയെ ഫോണിലൂടെ കാണിച്ച് തിരിച്ചറിഞ്ഞശേഷം ശനി ഉച്ചകഴിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തി. വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു, വൈദ്യ പരിശോധനയ്ക്ക് ഇയാളെ വിധേയനാക്കി. സ്ത്രീകൾക്ക്…

Read More