konnivartha.com : നഗരസഭയിലെ പൊതുമരാമത്ത് പ്രവർത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കുവാന്‍ നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർഹുസൈൻ എൻജിനീയറിങ് വിഭാഗത്തിന് നിർദ്ദേശം നൽകി. പൊതുമരാമത്ത് പണികളുടെ ഗുണനിലവാരം പരിശോധിക്കാൻ നിലവിൽ നഗരസഭയ്ക്ക് സ്വന്തം സംവിധാനങ്ങളില്ല. എഞ്ചിനീയറിങ് കോളേജിലും ഹൈവേ റിസർച്ച് ലാബിലുമാണ് ഇപ്പോൾ പരിശോധനാ സൗകര്യങ്ങൾ ഉള്ളത്. നഗരത്തിലെ പൊതുമരാമത്ത് പ്രവർത്തികളിൽ അഴിമതി ഒഴിവാക്കാനും ഗുണനിലവാരം ഉറപ്പിക്കാനുമാണ് ചെയർമാന്റെ ഇടപെടൽ. ടാറിന്റെയും കോൺക്രീറ്റിന്റെയും ക്വാളിറ്റി പരിശോധനകളായ എക്സ്ട്രാക്ഷൻ, സ്ലം ടെസ്റ്റുകളും സീവ് അനാലിസിസും നടത്താനുള്ള ഉപകരണങ്ങൾ നഗരസഭ വാങ്ങാൻ തീരുമാനമായി. ഇതിനായി ടെൻഡർ നടപടികളാരംഭിച്ചു. പരിശോധനകൾ ശക്തമാക്കുന്നതിന് മുന്നോടിയായി മുൻസിപ്പൽ എൻജിനീയർ സുധീർ രാജ് നഗരസഭയിലെ കരാറുകാരുടെ യോഗം വിളിച്ചു ചേർത്തു. നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിന് ആവശ്യമായ ഉപദേശങ്ങൾ നൽകാൻ റിട്ട. സൂപ്രണ്ടിങ് എൻജിനീയർ വി എ ബാബുജാന്റെ സഹായം ഉറപ്പാക്കിയിട്ടുണ്ട്. പൊതുമരാമത്ത് പ്രവർത്തികളെ കുറിച്ചുള്ള…
Read More