പൊതുജന സേവനത്തില്‍ ഒരു ദിവസം പോലും ഭംഗം വരാന്‍ പാടില്ല: ജില്ലാ കളക്ടര്‍

  konnivartha.com : ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റം കാരണം പൊതുജന സേവനത്തില്‍ ഒരു ദിവസം പോലും ഭംഗം വരാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ റവന്യൂ റിക്കവറി ഊര്‍ജിത പിരിവ് യത്‌നം 2022- 23 അനുമോദന യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. തസ്തികയില്‍നിന്നു മാറി പോകുന്ന ഉദ്യോഗസ്ഥര്‍ ആര്‍ജിച്ച അനുഭവങ്ങളും അറിവും അര്‍പ്പണ ബോധവും തുടര്‍ന്ന് വരുന്ന ഉദ്യോഗസ്ഥര്‍ക്കും കൈമാറാന്‍ സാധിക്കണം. മാറി വരുന്ന ഉദ്യോഗസ്ഥര്‍ സ്വയം പഠിച്ചെടുക്കട്ടെ എന്നു കരുതരുത്. എവര്‍ റോളിംഗ്ട്രോഫി ലഭിക്കുന്നതിലൂടെ ജോലിയിലും പ്രോത്സാഹനം അര്‍ഹിക്കുന്നതാണെന്ന കര്‍മബോധം ഉദ്യോഗസ്ഥരില്‍ വരണം. ജില്ലയിലെ റവന്യു കളക്ഷന്‍ കുറവായിരുന്ന അവസ്ഥയില്‍ നിന്നു നല്ല രീതിയില്‍ മുന്നോട്ട് പുരോഗമിക്കാന്‍ കഴിഞ്ഞു. തുടര്‍ന്നും ഇതേ രീതിയില്‍ മുന്നോട്ട് പോകണം. മൂന്ന് മുതല്‍ നാല് ഇരട്ടി വര്‍ധനവ് ഉണ്ടായ…

Read More