ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ സമയം ഉച്ചയോടടുത്തിരുന്നു നജീബിനെ കാണുവാന്‍ പോകണം ഇന്ന് ചെല്ലാമെന്നു വാക്ക് പറഞ്ഞിട്ട് പോന്നതാണ് ചെന്നില്ലെങ്കില്‍ അതുമതി പഹയന് ഹാലിളകാന് പിന്നെ അടുത്ത ഷോക്ക് ട്രീറ്റുമെന്റിനുള്ള കാരണമാകാനും മതി…. ഭാര്യയെയും മക്കളെയും വീട്ടിലാക്കിയിട്ട് ജോജി നേരെ ടൌണിലേക്ക് പോയി അവന്റെ നോര്‍മല്‍ അല്ലാത്ത ബുദ്ധിയില്‍ തെളിഞ്ഞത് ശരിയാണങ്കില്‍ ഇന്നാണ് നജീബിന്റെ ജന്മദിനം ” പഹയന് എന്താപ്പാ ഒരു സമ്മാനം വാങ്ങുക…’ “ഇക്കാക്കാ’ ” ഈ വരുന്ന ചെറിയ പെരുന്നാളിന് എനിക്കൊരു പുതിയ മുണ്ടും കുപ്പായവും വാങ്ങി തരുമോ,,,,? ‘ ‘പുതിയത് ഉടുക്കാനുള്ള പൂതി കൊണ്ടാണ്’ രണ്ടാഴ്ച മുമ്പ് അവനെ കാണുവാന്‍ ചെന്നപ്പോള്‍ പറഞ്ഞതു ഓര്‍മ്മയിലെത്തി പിന്നൊന്നും ആലോചിച്ചില്ല അടുത്ത് കണ്ട ടെക്സ്റ്റയില്‍സില്‍ കയറി ഒരു മുണ്ടും നീലക്കളറിലുള്ള ഒരു ഷര്‍ട്ടും വാങ്ങി ഇന്നു കമ്പനി അടവായതുകൊണ്ട് കമ്പനി വക വണ്ടിയെടുക്കുവാന്‍ പറ്റില്ല…
Read More