കടപ്ര എസ് എന്‍ ആശുപത്രി, പുളിക്കീഴ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണമായി പരിഹരിക്കണം : അഡ്വ. മാത്യു ടി തോമസ്

കടപ്ര എസ്.എന്‍ ആശുപത്രി , പുളിക്കീഴ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളക്കെട്ട് താല്‍ക്കാലികമായി പരിഹരിച്ചിട്ടുണ്ട്. തിരുവല്ല ദീപാജംഗ്ഷനില്‍ കലുങ്ക് പണിയുന്ന സ്ഥലത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് മാറ്റുന്ന കാര്യം പരിശോധിക്കണം. തിരുവല്ല ബൈപാസ് റോഡിലെ ഗ്രീന്‍ സിഗ്‌നല്‍ ലൈറ്റിന്റെ സമയം കൂട്ടണമെന്നും എംഎല്‍എ പറഞ്ഞു. അട്ടത്തോട് സ്‌കൂളിന്റെ നിര്‍മാണം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ പിഡബ്ല്യുഡി കെട്ടിടവിഭാഗത്തെ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അഭിനന്ദിച്ചു. റാന്നി താലൂക്ക് ആശുപത്രിയുടെ നിര്‍മാണം മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കി മുന്നോട്ടു പോകുന്നുണ്ട്. വെച്ചൂച്ചിറ- നാറാണംമൂഴി ഭാഗത്തേക്കു കെഎസ്ആര്‍ടിസി ബസ് സൗകര്യം ഏര്‍പ്പെടുത്തണം. കുരുമ്പന്‍മൂഴിയിലെ മണ്ണിടിച്ചിലില്‍…

Read More