പിതാവിനെ പരിചരിക്കാനെത്തി വീട്ടമ്മയുടെ സ്വർണവും പണവും കവർന്നു, പുരുഷ നഴ്‌സ്‌ അറസ്റ്റിൽ

    konnivartha.com/ പത്തനംതിട്ട : സുഖമില്ലാതെ കിടപ്പിലായ പിതാവിനെ ശുശ്രൂഷിക്കാൻ വീട്ടിൽ നിർത്തിയ പുരുഷ നഴ്‌സ്‌ വീട്ടമ്മയുടെ സ്വർണാഭരണങ്ങളും, പണവും കവർന്നു കടന്നു. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ പ്രതി ഇടുക്കിയിൽ നിന്നും പിടിയിലായി. കട്ടപ്പന കുന്തളം പാറ തവളപ്പാറ മാറ്റത്തിൽ വീട്ടിൽ നിന്നും ഇരുപത് ഏക്കർ മാത്തുക്കുട്ടി വക പുളിക്കൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവന്ന നാരായണന്റെ മകൻ പ്രദീപ് കുമാർ (39) ആണ് കോയിപ്രം പോലീസിന്റെ നീക്കത്തിൽ കുടുങ്ങിയത്. കവിയൂർ പടിഞ്ഞാറ്റുശ്ശേരി ചിറത്തലക്കൽ രഞ്ജിജോർജ്ജിന്റെ ഭാര്യ ഷിജിമോൾ മാത്യു (40)വിന്റെ കുടുംബവീടായ തെള്ളിയൂർ മുണ്ടനിൽക്കുന്നതിൽ വീട്ടിൽ ഷിജിയുടെ പിതാവിനെ പരിചരിക്കാനെത്തിയതാണ് ഇയാൾ. ആഗസ്റ്റ്‌ 14 നാണ് യുവാവ് ഷിജിമോളുടെ അച്ഛനെ പരിചരിക്കാനെത്തിയത്. മൂന്നുദിവസം കഴിഞ്ഞപ്പോൾ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവൻ തൂക്കമുള്ള സ്വർണവളയും, രണ്ട് ഗ്രാം തൂക്കം…

Read More