കോന്നി വാര്‍ത്ത ഡോട്ട് കോം : പുനലൂർ-കോന്നി കെ.എസ്.റ്റി.പി. പാത വികസനവുമായി ബന്ധപ്പെട്ട് ഗ്രീവൻസ് മാനേജ്മെൻ്റ് കമ്മറ്റി രൂപീകരിക്കാൻ തീരുമാനമായി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ കോന്നിയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. കോന്നി മേഖലയിലെ വ്യാപാരികൾക്കും ഓട്ടോറിക്ഷ തൊഴിലാളികൾക്കും റോഡ് വികസനത്തെ തുടർന്ന് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് എംഎൽഎ അധ്യക്ഷനായ ഗ്രീവൻസ് മാനേജ്മെൻ്റ് കമ്മിറ്റി രൂപീകരിക്കുന്നത്. യോഗത്തിൽ ഓട്ടോറിക്ഷ തൊഴിലാളികളും, വ്യാപാരികളും അവർ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ അറിയിച്ചപ്പോഴാണ് പ്രശ്ന പരിഹാരത്തിന് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കൺസ്ട്രക്ഷൻ കമ്പിനി പ്രതിനിധികളെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കാമെന്ന ആശയം എം എൽ എ മുന്നോട്ട് വെച്ചത്. ഈ നിർദ്ദേശം യോഗം അംഗീകരിക്കുകയായിരുന്നു. 221 കോടി രൂപ മുടക്കി അന്താരാഷ്ട്ര നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. കോന്നി നിയോജക മണ്ഡലത്തിലെ 16.24 കിലോമീറ്റർ ആണ് കോന്നി – പുനലൂർ റീച്ചിൽ…
Read More