പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍റെ ചരിത്രവിജയം: ഭൂരിപക്ഷം:36454

  പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ചരിത്രവിജയം നേടി . പുതുപ്പള്ളി മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ കുതിപ്പ്.ഭൂരിപക്ഷം 36454 . തുടക്കം മുതൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനായിരുന്നു ലീഡ്. ബസേലിയസ് കോളേജിൽ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 7.40ഓടെ സ്ട്രോങ് റൂം തുറന്നു. ആദ്യ ലീഡ് നിലതന്നെ ചാണ്ടി ഉമ്മന് അനുകൂലമായിരുന്നു. സർവീസ് തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. അതിലും വ്യക്തമായ ആധിപത്യം ചാണ്ടി ഉമ്മൻ നേടി. 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ലീഡ് എന്ന റെക്കോഡാണ് പഴങ്കഥയായത്. 53 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻചാണ്ടിയുടെ വേർപാടിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അഞ്ചാം തീയതി നടന്ന വോട്ടെടുപ്പിൽ 72.86% പേർ വോട്ട് ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്. തപാൽ വോട്ടുകൾ കൂടാതെയുള്ള കണക്കാണിത്. 1,28,535 പേരാണ് വോട്ട് ചെയ്തത്. ആകെ…

Read More

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് വേണ്ടി ഫ്ലെക്സ് ബോര്‍ഡുകള്‍ നിരന്നു

  konnivartha.com: പുതുപ്പള്ളി മണ്ഡലത്തില്‍ ചാണ്ടി ഉമ്മന് വേണ്ടി ഫ്ലെക്സ് ബോര്‍ഡുകള്‍ നിരന്നു .ഒറ്റ രാത്രി കൊണ്ട് നൂറുകണക്കിന് ഫ്ലെക്സ് ബോര്‍ഡുകള്‍ ആണ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നത് . .പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥിയാകും എന്ന സന്ദേശം പടര്‍ന്നതോടെ അണികള്‍ ആവേശത്തിലാണ് . കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. കന്റോൺമെന്റ് ഹൗസില്‍ നടന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍‍ച്ചയ്ക്ക് ശേഷമാണ് ചാണ്ടിഉമ്മന്‍റെ പേര് കെ സുധാകരൻ ഹൈക്കമാൻഡിന് കൈമാറിയത്. എഐസിസി ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം. സെപ്തംബർ 5നാണ് പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ സെപ്തംബർ എട്ടിന് നടക്കും. വ്യാഴാഴ്ച വിജ്ഞാപനം പുറത്തിറക്കും. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 17 ആണ്. എംഎൽഎയായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് മണ്ഡലത്തിൽ…

Read More

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. എഐസിസി നേതൃത്വം സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കെപിസിസി പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും അടുത്ത ദിവസം അക്കാര്യം പ്രഖ്യാപിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. അതേസമയം സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചില്ല. സിപിഐഎമ്മില്‍ നിന്ന് മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പേരാണ് പരിഗണനയിലുള്ളത്; റെജി സഖറിയ, ജെയ്ക് സി തോമസ്, സുഭാഷ് പി വര്‍ഗീസ്. അനില്‍ ആന്റണിയുടെയും ജോര്‍ജ് കുര്യന്റെയും പേരാണ് ബിജെപി പരിഗണിക്കുന്നത്.സെപ്തംബര്‍ 5നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 8നാണ് വോട്ടെണ്ണല്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കി. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന 18ന് നടക്കും. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Read More