പുതമണ്‍ പാലത്തിലെ വിള്ളല്‍: വിദഗ്ധസംഘം വെള്ളിയാഴ്ച പരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ് ** ആരോഗ്യമന്ത്രിയും എംഎല്‍എയും ജില്ലാ കളക്ടറും സ്ഥലം സന്ദര്‍ശിച്ചു konnivartha.com : കോഴഞ്ചേരി – റാന്നി റോഡില്‍ പെരുന്തോടിന് കുറുകെയുള്ള പുതമണ്‍ പാലത്തിന്റെ ബീമിലും അബട്ട്മെന്റിലും വിള്ളല്‍ ഉണ്ടായത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍ പെടുത്തിയെന്നും ഇതുപ്രകാരം പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം ചീഫ് എന്‍ജിനീയര്‍ ഉള്‍പ്പെടുന്ന വിദഗ്ധസംഘം വെള്ളിയാഴ്ച പരിശോധനയ്ക്ക് എത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുതമണ്‍ പാലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. 70 വര്‍ഷം പഴക്കമുള്ള പാലമായതിനാല്‍ പൂര്‍ണമായുള്ള പുനര്‍ നിര്‍മാണം നടത്തണമെന്നാണ് ആദ്യഘട്ട പരിശോധനയില്‍ മനസിലാകുന്നതെന്നും വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ച ശേഷം അടിയന്തരമായി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നതും പാലത്തിലൂടെ…
Read More