konnivartha.com : പ്രളയവും കോവിഡും ഉള്‍പ്പെടെ പ്രതിസന്ധികാലത്തെ അതിജീവിച്ച് അയ്യനെ കാണാന്‍ കാത്തിരുന്ന് എത്തിയ തീര്‍ഥാടകരുടെ മനം നിറച്ചാണ് മണ്ഡല – മകരവിളക്ക് തീര്‍ഥാടനം വിജയകരമായി പൂര്‍ത്തിയാവുന്നത്. ഇത്തവണ തീര്‍ഥാടകരുടെ വലിയ തിരക്ക് ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസിലാക്കി വിപുലവും ശാസ്ത്രീയവുമായ ക്രമീകരണങ്ങളാണ് ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും വഴി സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി ഏര്‍പ്പെടുത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതിനാല്‍ തീര്‍ഥാടകര്‍ക്ക് തൃപ്തികരവും പരാതികളില്ലാത്തതുമായ ദര്‍ശനം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ശരണ മന്ത്രങ്ങളാല്‍ മുഖരിതമായ മണ്ഡല-മകര വിളക്ക് കാലം സമാപിക്കവേ, വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സുരക്ഷ, ശുചിത്വം, ഇടവേളകളില്ലാത്ത ഭക്തപ്രവാഹം എന്നിവ ഉറപ്പാക്കാന്‍ കഴിഞ്ഞു. ദേവസ്വം ബോര്‍ഡ്, പോലീസ്, റവന്യു-ദുരന്ത നിവാരണം, വനം വകുപ്പ്, ആരോഗ്യം, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, എക്സൈസ് ഉള്‍പ്പെടെ സേവനം ചെയ്ത എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സുഗമവും സുരക്ഷിതവുമായ തീര്‍ഥാടനത്തിന് അക്ഷീണപ്രയത്നം…
Read More