konnivartha.com : തറികളുടെയും തിറകളുടേയും കേളികേട്ട നാടായ കണ്ണൂർ ജില്ലയുടെ സാസ്കാരിക സവിഷേതകൾക്കൊപ്പം കാർഷിക സമൃദ്ധിയുടെ നിറവിലും മുൻനിരയിലെത്തി നിൽക്കുന്ന ഉൾനാടൻ ഗ്രാമപ്രദേശമാണ് തില്ലങ്കേരി .ജന്മി നാടുവാഴിത്തത്തിനെതിരെ കാർഷിക കമ്യുണിസ്റ് പോരാട്ടവീര്യ ചരിത്ര സ്മൃതികളിൽ ചോരവീണു ചുകന്ന മണ്ണുകൂടിയാണ് തില്ലങ്കേരി എന്ന കർഷക ഗ്രാമം . തില്ലങ്കേരിയിലെ പുരളി മലയുടെ അടിവാരം തേടി കാർഷിക ഗവേഷകർ ,വിദേശീയരും സ്വദേശീയരുമായ വിനോദസഞ്ചാരികൾ ,വിദ്യാർത്ഥികൾ ,മാധ്യമപ്രവർത്തകർ ,രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖവ്യക്തിത്വങ്ങൾ തുടങ്ങി നാടിൻറെ നാനാഭാഗങ്ങളിൽ നിന്നുള്ള സന്ദർശനബാഹുല്യം കൊണ്ടും അനുഗ്രഹീതമാണ് ഇന്ന് തില്ലങ്കേരി എന്ന നാട്ടുമ്പുറം . മണ്ണിൻറെ മനസ്സ് തൊട്ടറിഞ്ഞ കാർഷികപാരമ്പര്യ സമൃദ്ധിയിലൂടെ കടന്നുവന്ന ഷിംജിത്ത് തില്ലങ്കേരിയുടെ ജൈവവൈവിധ്യ കേന്ദ്രത്തിലേക്കുള്ള വഴി തിരക്കികൊണ്ടാണ് ആളുകളിൽ പലരുടെയും വരവ് . സുരക്ഷിതം സുസ്ഥിരവരുമാനം എന്ന ലക്ഷ്യവുമായി കൃഷിയെ നെഞ്ചിലേറ്റിയ സംസ്ഥാനത്തെ അഞ്ചാമത്തെ സമ്പൂർണ്ണ തരിശ്രഹിത പഞ്ചായത്ത് എന്ന…
Read More