പരിമിതികളെ അതിജീവിച്ച് മനുവിന്റെ ചുവർച്ചിത്രങ്ങൾ അയ്യപ്പ സന്നിധിയിലും: എല്ലാം അയ്യപ്പനിലർപ്പിച്ച് മനുവും konnivartha.com/ശബരിമല: ‘അഭയമായി അയ്യപ്പനുള്ളപ്പോൾ ഒന്നും ഒരു പരിമിതിയല്ലല്ലോ…’ ജന്മനാ മുട്ടിനു താഴെയില്ലാത്ത വലതു കൈ ഉയർത്തി പത്തനാപുരം ചേകം സ്വദേശിയായ മനു എന്ന നാൽപതുകാരൻ ഇത് പറയുമ്പോൾ ഇടം കൈ മനോഹര ചിത്രത്തിന്റെ അവസാന മിനുക്കുപണിയിലായിരുന്നു. ശബരിമല സന്നിധാനത്തെ അന്നദാനമണ്ഡപത്തിന്റെ ചുവരുകളിലാണ് മനുവിന്റെ ഇടം കൈ കമനീയമായ അയ്യപ്പചരിതം രചിക്കുന്നത്. മണികണ്ഠനെ കാട്ടിൽ നിന്ന് കണ്ടെടുത്തതു മുതലുള്ള വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങളാണ് ആക്രിലിക് പെയിന്റുപയോഗിച്ച് വരയ്ക്കുന്നത്. ഒരാഴ്ച മുൻപ് സന്നിധാനത്തെത്തിയ ഇദ്ദേഹം നാലു ചിത്രങ്ങൾ പൂർത്തിയാക്കി. ദിവസം ഒന്നെന്ന നിലയിൽ 25 ചിത്രങ്ങൾ വരയ്ക്കും. ചെറുപ്പം മുതലേ ചിത്രങ്ങൾ വരയ്ക്കുന്ന മനു കൊട്ടാരക്കരയിലെ രവി വർമ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ചിത്രരചന പഠിച്ചിട്ടുണ്ട്. പിന്നീട് വാഹനങ്ങൾക്ക് നമ്പർ എഴുതിക്കൊടുത്താണ് ജീവിച്ചു വന്നത്. ജീവിത പ്രതിസന്ധിയിൽ പെട്ടുഴലുന്നതിനിടെ…
Read More