ഇന്ത്യയിലെ പത്ത് അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും. കുണ്ടന്നൂർ മുതൽ എം ജി റോഡ് വരെയാണ് അതീവ സുരക്ഷാ മേഖലകളായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയിരിക്കുന്നത്. കർശന സുരക്ഷാനിരീക്ഷണം വേണ്ട പ്രദേശങ്ങളാണിത്. കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡും കപ്പല്‍ശാലയും അനുബന്ധ പ്രദേശങ്ങളും അതീവ സുരക്ഷാമേഖലയില്‍ ഉൾപ്പെടുത്തി. രാജ്യത്തെ ആറു സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാർ ദ്വീപിലുമായി സ്ഥിതിചെയ്യുന്ന പത്തു സുരക്ഷാ മേഖലകളുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. ഈ മേഖലകളില്‍ ഔദ്യോഗിക രഹസ്യനിയമം ബാധകമായിരിക്കും. കര്‍ശന സുരക്ഷാ നിരീക്ഷണം വേണ്ട മേഖലകളാണിത്.കൊച്ചിന് ഷിപ്പ്യാര്ഡ്, കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്, നേവൽ ജെട്ടി, റോറോ ജെട്ടി, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടറും നേവല്‍ ബേസും, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ഭൂമി, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടേഴ്സ്, പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയം, കൊങ്കണ്‍ സ്റ്റോറേജ് ഓയില്‍ ടാങ്ക്, കുണ്ടന്നൂര്‍…
Read More