പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഉണർന്നു :കല്ലേലി ആദിത്യ പൊങ്കാല ഏപ്രിൽ 24 ന് പത്തനംതിട്ട :സമഭാവനയുടെ വിശ്വാസ തീരത്ത് കല്ലേലി മണ്ണിൽ പത്ത് ദിന മഹോത്സവത്തിന് ഏപ്രിൽ 15 മുതൽ തുടക്കം കുറിയ്ക്കും. കല്ലേലി ഊരാളി അപ്പൂപ്പന്റെ പൊന്നിൻ പിറന്നാളായ ഏപ്രിൽ 24 ന് നാട്ടാചാരങ്ങളെ ഉണർത്തിച്ച് കല്ലേലി ആദിത്യ പൊങ്കാല കല്ലേലി വിളക്ക് പത്താമുദയ വലിയ പടേനി പുഷ്പാഭിഷേകം 41 തൃപ്പടി പൂജ എന്നിവ സമർപ്പിക്കും. മേടം ഒന്നിന് വിഷു ദിനത്തിൽ കാട്ട് വിഭവങ്ങൾ ചേർത്തുള്ള വിഷുക്കണി ദർശനത്തോടെ പത്ത് ദിന മഹോത്സവത്തിന് ആരംഭം കുറിയ്ക്കും .മല ഉണർത്തൽ കാവ് ഉണർത്തൽ കാവ് ആചാര അനുഷ്ടാനം താംബൂല സമർപ്പണം മലയ്ക്ക് കരിക്ക് പടേനി മഞ്ഞൾപ്പറ നാണയപ്പറ നെൽപ്പറ അടയ്ക്കാപ്പറ അവിൽപ്പറ മലർപ്പറ കുരുമുളക്പ്പറ അൻപൊലി നാളികേരപ്പറ അരിപ്പറ എന്നിവ 999 മലക്കൊടിയ്ക്ക് മുന്നിൽ സമർപ്പണം…
Read Moreടാഗ്: പത്താമുദയ മഹോത്സവത്തിന് കോന്നി കല്ലേലി കാവ് ഒരുങ്ങി
പത്താമുദയ മഹോത്സവത്തിന് കോന്നി കല്ലേലി കാവ് ഒരുങ്ങി
കോന്നി വാര്‍ത്ത : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ ഊട്ടി ഉറപ്പിച്ച് കൊണ്ട് 999 മലകള്‍ക്കും ഉടയവനായ ഊരാളി പരമ്പരകളുടെ പ്രതീകമായ കല്ലേലി ഊരാളി അപ്പൂപ്പന്റെ മൂല സ്ഥാനമായ പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവിലെ ഈ വര്‍ഷത്തെ പത്താമുദയ മഹോത്സവവും കല്ലേലി ആദിത്യ പൊങ്കാലയും ഏപ്രില്‍14 മുതല്‍ 23 വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് കാവ് ആചാര അനുഷ്ഠാനത്തോടെ നടക്കും . വിഷു ദിനമായ ഏപ്രില്‍ 14 നു പത്തു ദിവസത്തെ മഹോത്സവത്തിന് മല ഉണര്‍ത്തി തുടക്കം കുറിക്കും .രാവിലെ 4 മണിയ്ക്ക് കാവ് ഉണര്‍ത്തി കാവ് ആചാരത്തോടെ വിഷുക്കണി ദര്‍ശനം , നവാഭിഷേകം ,താംബൂല സമര്‍പ്പണം , തിരുമുന്നില്‍ നാണയപ്പറ മഞ്ഞള്‍പ്പറ അന്‍പൊലി സമര്‍പ്പിക്കും . രാവിലെ 7 മണിയ്ക്ക് പത്താമുദയ മഹോത്സവത്തിന് ആരംഭം…
Read More