പത്താമത് ഇന്റർ-ഐസർ സ്പോർട്സ് മീറ്റിന് തുടക്കമായി

  konnivartha.com: തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) വിതുര കാമ്പസിൽ പത്താമത് ഇന്റർ-ഐഐഎസ്ഇആർ സ്പോർട്സ് മീറ്റിന് ആതിഥേയത്വം വഹിക്കുന്നു. ഡയറക്ടർ പ്രൊഫ.ജെ.എൻ.മൂർത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദേശീയോദ്ഗ്രഥനം, ശാരീരികവും മാനസികവുമായ ക്ഷേമം, യുവാക്കളിൽ കായികക്ഷമത വളർത്തൽ എന്നിവയിൽ കായിക ഇനങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. മുൻ ചാമ്പ്യൻമാരായ ഐസർ ഭോപ്പാലിന് ചടങ്ങിൻ്റെ ഭാഗമായി അദ്ദേഹം ദീപശിഖ കൈമാറി. തുടർന്ന്, ആതിഥേയ സ്ഥാപനമായ ഐസർ തിരുവനന്തപുരത്തിൻ്റെ അത്‌ലറ്റുകൾ ദീപശിഖ ഏറ്റുവാങ്ങി. രാജ്യത്തുടനീളമുള്ള മറ്റ് 9 ദേശീയ സ്ഥാപനങ്ങളിൽ നിന്നുള്ള 1500 ഓളം വിദ്യാർത്ഥികൾ സ്പോർട്സ് മീറ്റിൽ പങ്കെടുക്കുന്നുണ്ട്. 147 അംഗ സംഘവുമായി ഐസർ തിരുവനന്തപുരം എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. ഭോപ്പാൽ, ബെർഹാംപൂർ, കൊൽക്കത്ത, പൂനെ, മൊഹാലി, തിരുപ്പതി, എന്നിവിടങ്ങളിലെ ഐസറുകൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ…

Read More