മയക്കുമരുന്നുൽപ്പന്നങ്ങൾ കണ്ടെത്താൻ പരിശീലനം നേടിയ പോലീസ് നായയുടെ സഹായത്തോടെ konnivartha.com : പത്തനംതിട്ട : എം ഡി എം എ, കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഉല്പന്നങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെ സഹായത്തോടെ പത്തനംതിട്ട, കുമ്പഴ എന്നിവിടങ്ങളിലും പരിസരങ്ങളിലും വൻ റെയ്ഡ് നടന്നു. രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. പരിശോധനയിൽ നിരവധി ഇനങ്ങളിൽ പ്പെട്ട നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തു, രണ്ടുപേർ അറസ്റ്റിൽ. ഉൽപ്പന്നങ്ങളുടെയും ലഹരിവസ്തുക്കളുടെയും വില്പന തടയുന്നതിന് സംസ്ഥാന ഗവണ്മെന്റ് പുതുതായി രൂപം നൽകിയ ഉണർവ്വ് പദ്ധതിയുടെ ഭാഗമായുള്ള പോലീസ് സ്പെഷ്യൽ ഡ്രൈവിലാണ് രണ്ടുപേർ കുടുങ്ങിയത്. പത്തനംതിട്ട മുണ്ടുകോട്ടക്കൽ പുതിയത്ത് വീട്ടിൽ മുസ്തഫ റാവുത്തറുടെ മകൻ നാസർ സി എം (52), കുമ്പഴയിൽ ആക്രിക്കട നടത്തുന്ന സ്ത്രീ എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട കണ്ണങ്കരയിലെ നാസറിന്റെ കടയിൽ നിന്നാണ് ആദ്യം ഡോഗിന്റെ സഹായത്തോടെ നിരവധി…
Read More