പത്തനംതിട്ടയില്‍ പോക്സോ കേസിൽ പൂജാരി അറസ്റ്റിൽ

  konnivartha.com : പത്തനംതിട്ട : പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പൂജാരി പിടിയിലായി. ആലപ്പുഴ അരൂക്കുറ്റി പുഴുങ്ങത്ര വീട്ടിൽ സുരേഷ് ഭട്ടതിരി എന്നു വിളിക്കുന്ന സുരേഷ് ബാബു (40)വിനെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം നേടിയ ഇയാൾ പഠനകാലം കഴിഞ്ഞത് മുതൽ പല ക്ഷേത്രങ്ങളിലും ശാന്തിമാരുടെ സഹായിയായി കൂടുകയായിരുന്നു. പിന്നീട് ജ്യോതിഷം പഠിക്കുകയും, കേരളത്തിലെ പല പ്രധാന ക്ഷേത്രങ്ങളിലും ശാന്തിയായി ജോലി നോക്കുകയും ചെയ്തു.   ഏറ്റവും ഒടുവിൽ പത്തനംതിട്ടയിലെ ഒരു ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി നോക്കി വരികയായിരുന്നു. ക്ഷേത്രത്തിനുസമീപത്തു തന്നെ വാടകയ്ക്ക് താമസിക്കുമ്പോൾ പ്രശ്നംവയ്പ്പിനും പൂജകൾക്കുമായി ആളുകൾ ഇയാളെ സമീപിക്കുക പതിവായി. കഴിഞ്ഞദിവസം, വിദേശയാത്ര തടസ്സപ്പെട്ടതിന് പരിഹാരപൂജയ്‌കായി ഒരു സ്ത്രീ ഇയാളെ സമീപിച്ചിരുന്നു. പിന്നീട് അവർ വിദേശത്ത് പോയി. തുടർന്ന് മറ്റൊരു സ്ത്രീ മകൾക്ക്…

Read More