പത്തനംതിട്ട : പുതിയ ബസ്റ്റാൻഡ് നിർമ്മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചു

  konnivartha.com/ പത്തനംതിട്ട : ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നഗരസഭയുടെ പുതിയ ബസ്റ്റാൻഡ് നിർമ്മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചു. നിലവിലെ ഭരണസമിതി അധികാരം ഏറ്റെടുത്തതിനു ശേഷം നടത്തിയ തുടർച്ചയായ ഇടപെടലുകൾക്കാണ് ഇപ്പോൾ ഫലം കണ്ടത്. വർഷങ്ങളായി ബസ്റ്റാൻഡ് യാർഡ് തകർന്ന് കിടക്കുകയാണ്. മാറിവന്ന ഭരണസമിതികൾ യാർഡ് ബലപ്പെടുത്തുന്നതിനായി നടത്തിയ ശ്രമങ്ങൾ ഒന്നും വിജയം കണ്ടില്ല. ബസ്റ്റാൻഡ് നിർമ്മാണത്തിനായി ഭൂമി നികത്തിയപ്പോൾ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ ഉപയോഗിച്ചതാണ് കുഴപ്പങ്ങൾക്ക് കാരണം. തുടർച്ചയായി ഭൂമി താഴുന്നതിനാൽ യാർഡ് നിർമ്മാണത്തിനായി നഗരസഭ ചിലവഴിച്ച ലക്ഷങ്ങൾ പാഴായി. ശാസ്ത്രീയമായ പരിഹാരം കണ്ടെത്താതെ യാർഡ് നിർമ്മാണത്തിനുള്ള പദ്ധതി നിർദ്ദേശിക്കാൻ എൻജിനീയറിങ് വിഭാഗവും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പുതിയ നഗരസഭ ഭരണസമിതി തിരുവനന്തപുരം എൻജിനീയറിങ് കോളേജിനെ പഠനം നടത്താൻ ചുമതലപ്പെടുത്തിയത്. മുൻപ് നടത്തിയ ടാറിങ്ങും വെള്ളക്കെട്ടും വിദഗ്ധസംഘം പഠനവിധേയമാക്കി. ഒരു വർഷക്കാലം നീണ്ടുനിന്ന പഠനത്തിനൊടുവിൽ…

Read More