കോന്നി വാര്ത്ത ഡോട്ട് കോം : ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില് പത്തനംതിട്ട ജില്ലയിലെ അയിരൂര് ജില്ലാ ആയുര്വേദ ആശുപത്രിയില് നഴ്സ് തസ്തികയില് നിലവിലുള്ള താല്ക്കാലിക ഒഴിവുകളിലേക്ക് പ്രതിദിനം 780 രൂപ നിരക്കില് ദിവസ വേതനാടിസ്ഥാനത്തില് നിയമനം നടത്തുന്നു. പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്ത്ഥികള്ക്കാണ് അവസരം. ഉദ്യോഗാര്ത്ഥികള് ആയുര്വേദ മെഡിക്കല് എഡ്യുക്കേഷന് ഡയറക്ടറുടെ നഴ്സിംഗ് കോഴ്സ് പാസായവരോ തത്തുല്യ യോഗ്യതയുള്ളവരോ 50 വയസില് താഴെ പ്രായമുള്ളവരും ആയിരിക്കണം. യോഗ്യത തെളിയിക്കുന്നതിനുള്ള സര്ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്പ്പും സഹിതം പത്തനംതിട്ട മേലേവെട്ടിപ്പുറത്ത് പ്രവര്ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല് ഓഫീസില് ഈ മാസം 29ന് ഉച്ചയ്ക്ക് രണ്ടിന് നടത്തുന്ന കൂടിക്കാഴ്ചയില് ഹാജരാകണം. കൂടുതല് വിവരങ്ങള്ക്ക് ജില്ലാ മെഡിക്കല് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്: 0468 2324337.
Read Moreടാഗ്: പത്തനംതിട്ട ജില്ലാ ആയുര്വേദ ആശുപത്രിയില് സാനിട്ടേഷന് വര്ക്കര് നിയമനം
പത്തനംതിട്ട ജില്ലാ ആയുര്വേദ ആശുപത്രിയില് സാനിട്ടേഷന് വര്ക്കര് നിയമനം
കോന്നി വാര്ത്ത ഡോട്ട് കോം : അയിരൂര് ജില്ലാ ആയുര്വേദ ആശുപത്രിയില് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന സാനിട്ടേഷന് വര്ക്കര് തസ്തികയില് ദിവസവേതന അടിസ്ഥാനത്തില് പ്രതിദിനം 350 രൂപ നിരക്കില് ആളിനെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളളവരില് നിന്നും അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായവരും 50 വയസില് താഴെ പ്രായമുളളവരും പൂര്ണ ആരോഗ്യമുളളവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. വെളളപേപ്പറില് തയാറാക്കിയ അപേക്ഷയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ അസലും, സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ഈ മാസം 20 ന് രാവിലെ 11 ന് കോവിഡ് പ്രോട്ടോകോള് പാലിച്ച് ജില്ലാ ആയുര്വേദ ആശുപത്രിയുടെ ഓഫീസില് ഹാജരാകണം. കൂടിക്കാഴ്ച നടത്തി നിയമനം ലഭിക്കുന്ന ആള് ജോലിയില് പ്രവേശിക്കുന്നതിന് മുമ്പ് 200 രൂപ മുദ്രപത്രത്തില് സമ്മതപത്രം എഴുതി നല്കണം. 90 ദിവസത്തേക്കോ പകരം സ്ഥിരം ജീവനക്കാര് ജോലിയില് പ്രവേശിക്കുന്നതുവരെ സര്ക്കാര് നിബന്ധനകള്ക്ക്…
Read More