പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

ഗുണഭോക്തൃ സംഗമവും ബോധവല്‍ക്കരണവും ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇലന്തൂര്‍  ബ്ലോക്ക് പഞ്ചായത്തില്‍ പി.എം.എ.വൈ ഗുണഭോക്തൃ സംഗമവും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. ഇലന്തൂര്‍  ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിന്റെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ നിര്‍വഹിച്ചു.   ഇലന്തൂര്‍  ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍  ആതിര ജയന്‍,  ആരോഗ്യം, വിദ്യാഭ്യാസം  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സാലി ലാലു പുന്നക്കാട്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ്, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി,  ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ സാം പി തോമസ്, സാറാമ്മ ഷാജന്‍, കെ.ആര്‍ അനീഷ, ശ്രീവിദ്യ, അജി അലക്സ്, ജിജി…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ / ജോലി ഒഴിവ്

ശ്മശാനം നിര്‍മാണത്തിന് ഭൂമി വാങ്ങി   ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ ശ്മശാനം ഭൂമി വാങ്ങല്‍ പദ്ധതിയുടെ ഭാഗമായി ഒരു ഏക്കര്‍ 96 സെന്റ് സ്ഥലം ഇളമണ്ണൂര്‍ സ്‌കിന്നര്‍പുരം എസ്റ്റേറ്റില്‍ മരുതിമൂടിന് തെക്കുവശത്തായി വാങ്ങി. സ്ഥലം വാങ്ങിയതിന്റെ ആധാരം രജിസ്റ്റര്‍ ചെയ്തത് സബ് രജിസ്ട്രാര്‍, പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. കിഫ്ബി പദ്ധതിയുടെ സഹായത്തോടെ ആധുനിക രീതിയിലുള്ള ശ്മശാനം നിര്‍മാണത്തിനാണ് പഞ്ചായത്ത് കമ്മറ്റി ലക്ഷ്യമിടുന്നത്. ലൈഫ്, പി.എം.എ.വൈ തുടങ്ങിയ ഭവന പദ്ധതികള്‍ പ്രകാരമുള്ള ഗുണഭോക്താക്കളും കോളനി പ്രദേശത്ത് അധിവസിക്കുന്നവരും അഞ്ച് സെന്റില്‍ താഴെ വസ്തു ഉള്ളവര്‍ക്കും അടിയിന്തിര പ്രാധന്യമുള്ള ഒന്നാണ് പൊതുശ്മശാനം. അധികം ജനവാസ മേഖലയല്ലാത്ത നിര്‍ദിഷ്ട പ്രദേശത്ത് പദ്ധതി നടപ്പാക്കുന്നതിന് ഡി.പി.ആര്‍ തയാറാക്കി നല്‍കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടുണ്ട്. ശ്മശാനത്തിന് ആവശ്യമായ റോഡ് പുനരുദ്ധാരണം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. 2024 വര്‍ഷത്തോടുകൂടി പൊതുശ്മശാനം പൂര്‍ത്തീകരിക്കുന്നതിനാണ്…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പ് (4/4/20222)

സമയബന്ധിതമായി ഉന്നത നിലവാരത്തില്‍ റോഡുകളുടെ നവീകരണം പൂര്‍ത്തിയാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ് കേരളത്തിലെ റോഡുകളുടെ നവീകരണം സമയബന്ധിതമായി ഉന്നത നിലവാരത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളോട് അനുബന്ധിച്ച് ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്ന പുതമണ്‍ കുട്ടത്തോട് റോഡിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 5.6 കിലോമീറ്ററുള്ള റോഡ് ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിനായി 5.4 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന റോഡുകള്‍ സുതാര്യതയോടെ പൂര്‍ത്തിയാക്കാനുള്ള ഉത്തരവാദിത്വമുണ്ട്. തെറ്റായ പ്രവണത വകുപ്പില്‍ ഒരുകാരണവശാലും അനുവദിക്കുകയില്ല. കാരണം ജനങ്ങള്‍ കാവല്‍ക്കാരാണ് കാഴ്ചക്കാര്‍ അല്ല- ഇതാണ് സര്‍ക്കാരിന്റെ നയം. റോഡുകളുടെ വികസനത്തിനൊപ്പം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും, ആവശ്യമായിടത്ത് വികസന പദ്ധതികളും വകുപ്പ് തയാറാക്കും. റോഡിന്റെ പരിപാലനത്തിനും പ്രത്യേക പദ്ധതികളുണ്ട്. ഇതിനെല്ലാം ജനങ്ങളുടെ പിന്തുണ വളരെ ആവശ്യമാണെന്നും…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 01.04.2022)

konnivartha.com  വാക്ക് ഇന്‍ ഇന്റര്‍വ്യൂ മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ഏപ്രില്‍ 11 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അന്നേ ദിവസം രാവിലെ 10 ന് മുന്‍പായി മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ ഹാജരാകണം.  ഉയര്‍ന്ന പ്രായപരിധി 2022 ഏപ്രില്‍ ഒന്നിന് 40 വയസ്. യോഗ്യത :ജി.എന്‍.എം /ബിഎസ് സി നഴ്സിംഗ്, നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍.   വാക്ക് ഇന്‍ ഇന്റര്‍വ്യൂ മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ്  തസ്തികയിലേക്ക് ഏപ്രില്‍ 11 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അന്നേ ദിവസം ഉച്ചയ്ക്ക്  1.30 ന് മുന്‍പായി മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ ഹാജരാകണം.  ഉയര്‍ന്ന പ്രായപരിധി 2022 ഏപ്രില്‍ ഒന്നിന് 40 വയസ്.  യോഗ്യത :ഗവണ്‍മെന്റ് അംഗീകൃത ബി.ഫാം /ഡി.ഫാം, ഫാര്‍മസി കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. വാക്ക് ഇന്‍…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ (26-3-22 )

  പത്തനംതിട്ട ജില്ല കോവിഡ് 19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി .26.03.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ ആകെ 266035 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ഇന്ന് 38 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 263608 ആണ്. പത്തനംതിട്ട ജില്ലക്കാരായ 156 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 150 പേര്‍ ജില്ലയിലും, ആറു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 914 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.   മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം: എന്റെ കേരളം പ്രദര്‍ശന – വിപണനമേള മെയ് രണ്ട് മുതല്‍ എട്ടു വരെ പത്തനംതിട്ടയില്‍ സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് രണ്ട് മുതല്‍ എട്ടു…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 23-3-22)

റാങ്ക് പട്ടിക റദ്ദായി പത്തനംതിട്ട ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിലെ 20000-45800 രൂപ ശമ്പള നിരക്കില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്  (ഹോമിയോ) (ആറാമത് എന്‍.സി.എ-എല്‍.സി) (കാറ്റഗറി നമ്പര്‍ – 527/2016) തസ്തികയിലേക്ക് 14/12/2018 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ (റാങ്ക് ലിസ്റ്റ് നമ്പര്‍ 895/2018/എസ്.എസ്.രണ്ട് ) ഉള്‍പ്പെട്ടിരുന്ന ഏക ഉദ്യോഗാര്‍ഥിയെ 28/01/2019 തീയതിയില്‍ നിയമനശിപാര്‍ശ ചെയ്തു കഴിഞ്ഞതിനാല്‍ ഈ തീയതിമുതല്‍  റാങ്ക് പട്ടിക നിലവില്‍ ഇല്ലാതായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട  ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :  0468 2222665. റാങ്ക് പട്ടിക റദ്ദായി പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (നാച്വറല്‍ സയന്‍സ് )(മലയാളം മീഡിയം) (കാറ്റഗറി നം. 659/2012)തസ്തികയിലേക്ക് 24.04.2018 തീയതിയില്‍  പ്രാബല്യത്തില്‍  വന്ന  330/2018/എസ്.എസ് രണ്ട് നമ്പര്‍ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി  04.08.2021 തീയതിയില്‍ പൂര്‍ത്തിയായതിനാല്‍ ഈ…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 19-3-2022 )

പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പത്തനംതിട്ട ജില്ലയില്‍ 18 ലൊക്കേഷനുകളില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷ, ഓണ്‍ലൈന്‍ പരീക്ഷ,  ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ വെബ്‌സൈറ്റ്(https://pathanamthitta.nic.in)  അക്ഷയ വെബ്‌സൈറ്റ് (www.akshaya.kerala.gov.in)എന്നിവിടങ്ങളില്‍ ലിസ്റ്റ് പരിശോധനയ്ക്ക് ലഭിക്കും. ആക്ഷേപമുള്ളവര്‍ക്ക് പ്രസിദ്ധീകരണ തീയതി മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലാ കളക്ടര്‍, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ എന്നിവര്‍ക്ക് പരാതി നല്‍കാം. ഫോണ്‍: 04682 -322706, 322708.       നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം: ഭൂമിയുടെ സ്വഭാവ വ്യതിയാനവുമായി ബന്ധപ്പെട്ട് അടൂരില്‍ അദാലത്ത് നടത്തി കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം അനുവദിച്ച് ലഭിക്കുന്നതിന് അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നല്‍കിയിരുന്ന അപേക്ഷകളില്‍ കാലതാമസം വന്ന ഫയലുകളില്‍ അടിയന്തിരമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് അദാലത്ത് നടത്തി. റവന്യൂ വകുപ്പ്…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ (18-3-2022)

റാന്നി നോളജ് വില്ലേജ് വിദ്യാഭ്യാസ മാര്‍ഗരേഖയുടെയും ഇ-ബുക്ക് ആവിഷ്‌കാറിന്റേയും പ്രകാശനം 21ന് റാന്നി നോളജ് വില്ലേജ് വിദ്യാഭ്യാസ മാര്‍ഗരേഖയുടെയും ഇ-ബുക്ക് ആവിഷ്‌കാറിന്റേയും പ്രകാശനം  മാര്‍ച്ച് 21ന് ഉച്ചകഴിഞ്ഞ് 2.30ന് റാന്നി എംഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് വിദ്യാഭ്യാസ മാര്‍ഗരേഖ സ്വീകരിക്കും. നോളജ് വില്ലേജ് കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ് വള്ളിക്കോട് മാര്‍ഗരേഖ അവതരണവും എസ്‌ഐഇടി ഡയറക്ടര്‍ ബി. അബുരാജ് മാര്‍ഗരേഖ അവലോകനവും നടത്തും. യോഗത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും.   അങ്കണവാടി മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗം വരെയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക്  പുതിയ ദിശയും ലക്ഷ്യവും നല്‍കാന്‍ നോളജ് വില്ലേജ് പ്രവര്‍ത്തനങ്ങള്‍ വഴി കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള ഇന്നവേഷന്‍ ഹബ് ഉള്‍പ്പെടെയുള്ള സ്‌കില്‍ പാര്‍ക്ക് ആരംഭിക്കാന്‍ സംസ്ഥാന…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 14-3-2022)

  ഓഫീസ് കെട്ടിടം മാറ്റി നിലവില്‍ കണ്ണങ്കരയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ പ്രവര്‍ത്തനം കുമ്പഴ റോഡിലെ മുനിസിപ്പാലിറ്റി വക കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്ക് മാറ്റിയതായി പത്തനംതിട്ട ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.   ഡ്രൈവര്‍മാര്‍ക്ക് ത്രിദിനപരിശീലനം സ്ഫോടകവസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവയുടെ സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ഈ മാസം 16 മുതല്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍ :0471 -2779200, 9074882080.     ലേലം വല്ലന സമൂഹികാരോഗ്യ കേന്ദ്രത്തിലെ പഴയതും ഉപയോഗശൂന്യവുമായ 71 ഇനം സാധനങ്ങള്‍ ഈ മാസം 23 ന് രാവിലെ 11 ന് ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ 50 രൂപ നിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ ഓഫീസില്‍ നിന്നും അറിയാം.…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 24/02/2022 )

കോമളം താത്ക്കാലിക പാലത്തിനുള്ള രൂപകല്‍പന ഒരാഴ്ചക്കകം; പൊതുമരാമത്ത് വകുപ്പ് മന്ത്രി കോമളത്ത് തത്ക്കാലിക പാലത്തിനുള്ള രൂപകല്പന ഒരാഴ്ചക്കകം തയ്യാറാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. മാത്യു ടി തോമസ് എംഎല്‍എ നിയമസഭയില്‍ ഇതു സംബന്ധിച്ച് അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.     കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പാലത്തിന് പകരമായി പുതിയ പാലം പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എന്നാല്‍ അതിലൂടെ താത്ക്കാലിക പാലം വേണമെന്ന് എംഎല്‍എ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പാലങ്ങള്‍ വിഭാഗം ചീഫ് എഞ്ചിനിയറോടും രൂപകല്പന വിഭാഗം ചീഫ് എന്‍ജിനിറോടും സംയുക്ത പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥതല സംഘം കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചു.ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ കടന്നുപോകുന്ന തരത്തില്‍ സ്റ്റീല്‍ സ്ട്രക്ചര്‍ മാതൃകയില്‍ സിംഗിള്‍ വേ ട്രാഫിക്കിനുള്ള താത്ക്കാലിക…

Read More