konnivartha.com : പത്തനംതിട്ട ജില്ലയിൽ പോലീസിന്റെ നേതൃത്വത്തിൽ കഞ്ചാവ് വേട്ട തുടരുന്നു. ജില്ലാ ആന്റി നർകോട്ടിക്സ് ടീമിന്റെ ഊർജ്ജിതമായ പ്രവർത്തനത്തിലൂടെ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ കഴിയുന്നതായും, ലോക്കൽ പോലീസിന്റെ സേവനം ഉറപ്പാക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ IPS പറഞ്ഞു. ഇന്നലെ (30.03.2022) രാവിലെ തിരുവല്ല റെയിൽവേ സ്റ്റേഷനുമുന്നിൽ നിന്നും 8.329 കിലോഗ്രാം കഞ്ചാവുമായി പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ യുവാവിനെ പിടികൂടിയതാണ് ഒടുവിലെ സംഭവം. വളഞ്ചുഴി മുസ്ലിം പള്ളിക്ക് സമീപം മുരുപ്പെൽ പുത്തൻവീട്ടിൽ മുഹമ്മദാലിയുടെ മകൻ സഫദ് മോൻ (26) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം ഡാൻസാഫ് സംഘത്തെ അറിയിച്ചതുപ്രകാരം, അതിരാവിലെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തമ്പടിച്ച പോലീസുദ്യോഗസ്ഥർ ഇയാളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. റെയിൽവേ സ്റ്റേഷൻ റോഡിനു മുൻവശം നീല ജീൻസും ഓവർകോട്ടും ധരിച്ച്,…
Read More