konnivartha.com: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ 38 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരുവല്ല താലൂക്കില്‍ 27, കോഴഞ്ചേരി താലൂക്കില്‍ ആറ്, മല്ലപ്പള്ളി താലൂക്കില്‍ മൂന്ന്, കോന്നി, അടൂര്‍ താലൂക്കുകളില്‍ ഓരോ ക്യാമ്പുമാണുള്ളത്. 257 കുടുംബങ്ങളിലായി 377 പുരുഷന്മാരും 387 സ്ത്രീകളും 129 കുട്ടികളുമുള്‍പ്പെടെ 893 പേരാണ് ക്യാമ്പിലുള്ളത്. കോഴഞ്ചേരി താലൂക്കില്‍ ആറന്മുള എന്‍എംയുപി സ്കൂള്‍, ആറാട്ടുപുഴ സര്‍ക്കാര്‍ യുപിഎസ്, നാല്കാലിക്കല് എംടിഎല്‍പിഎസ്, വല്ലന എസ്എന്‍ഡിപി യുപിഎസ്, മല്ലപ്പുഴശേരി കുറുന്തര്‍ സാംസ്കാരിക നിലയം, ഓന്തേക്കാട് എംടിഎല്‍പിഎസ് ക്യാമ്പുകളിലായി 19 കുടുംബങ്ങളിലെ 55 പേരാണുള്ളത്. മല്ലപ്പള്ളി താലൂക്കില്‍ വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് യുപിഎസ്, ആനിക്കാട് പിആര്‍ഡിഎസ് സ്കൂള്‍, കീഴ്വായ്പൂര് സര്‍ക്കാര്‍ വിഎച്ച്എച്ച്എസ് എന്നിവിടങ്ങളിലായി അഞ്ച് കുടുംബങ്ങളിലെ 22 പേര് ക്യാമ്പിലുണ്ട്. കോന്നി താലൂക്കില്‍ തണ്ണിത്തോട് പകല്‍വീട് ഒരു കുടുംബത്തിലെ നാല് പേരും അടൂര്‍ താലൂക്കില്‍ പന്തളം…
Read More