ദേശീയ ഡോക്‌ടേഴ്‌സ് ദിനം : സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി “തപസ്”

  konnivartha.com: പത്തനംതിട്ട ജില്ലയിലെ സൈനികരുടെ സംഘടനയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ് ) ദേശീയ ഡോക്‌ടേഴ്‌സ് ദിനമായ ജൂലൈ 1 ന് സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി. റാന്നി ഉതിമൂട് കോർണർ സ്റ്റോൺ ഇന്റർനാഷണൽ സ്കൂളുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. കുട്ടികളിൽ ഉണ്ടാകുന്ന ദന്ത രോഗങ്ങൾ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ ക്യാമ്പിൽ മുന്നൂറിൽ അധികം കുട്ടികൾ പരിശോധനക്ക് വിധേയമായി. ക്യാമ്പിൽ നടന്ന ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ പ്രൊഫസർ ജോയ്‌സ് ചാക്കോ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോക്ടർസ്മാരായ റിനു രാജൻ,സൗമിത്ര പി. ആർ. എന്നിവരെ ആദരിച്ചു. സ്കൂൾ ക്യാമ്പ് കോർഡിനേറ്റർ വിജി കെ പിള്ള, ശ്രീജിത്ത്‌ മോഹൻ പ്രമാടം, റാണി പി. മെറിൻ എന്നിവർ പങ്കെടുത്ത ക്യാമ്പ് തപസ് അംഗങ്ങളായ സനൂപ് കോന്നി, ആകാശ് പന്തളം, രാജേഷ് കിടങ്ങന്നൂർ, ബിനുകുമാർ കോന്നി, ജോയ്‌സ് കുമ്പഴ,…

Read More

ടീം പത്തനംതിട്ട സോൾജിയേഴ്‌സ് ( തപസ്): ഭരണ സമിതി തിരഞ്ഞെടുപ്പ് നടന്നു

  konnivartha.com: പത്തനംതിട്ട ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് ( തപസ്) ന്‍റെ 2025-2026 കാലയളവിലേക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പ് നടന്നു. തപസ് സ്ഥാപകരായ നിഥിൻ രാജ് വെട്ടൂർ,സനൂപ് കോന്നി എന്നിവരെ ഉപദേശക സമിതി അംഗങ്ങളായി നിലനിർത്തി   ദിനേശ് കൊടുമൺ (രക്ഷാധികാരി), സതീഷ് താഴൂർകടവ് (പ്രസിഡന്റ്‌ ), ആകാശ് പന്തളം (വൈസ് പ്രസിഡന്റ്‌), മുകേഷ് പ്രമാടം ( സെക്രട്ടറി) അനന്ദു അങ്ങാടിക്കൽ (ജോയിൻ സെക്രട്ടറി), അനു പ്രശാന്ത് പത്തനംതിട്ട (ട്രഷറർ ), മനു കുമാർ അടൂർ (സബ് ട്രഷറർ )എന്നിവരെയും കമ്മറ്റി അംഗങ്ങളായി അമിത് തട്ടയിൽ,വിശാൽ മലയാലപ്പുഴ,കിരൺശാന്ത് അങ്ങാടിക്കൽ,മഹേഷ്‌ തണ്ണിത്തോട്, അജയ് ലോചനന്‍ പന്തളം,രാജേഷ് കിടങ്ങന്നൂർ എന്നിവരെയും വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്തു.

Read More