പത്തനംതിട്ട ജില്ലയിലെ വന്യമൃഗ ശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും:  മുഖ്യമന്ത്രി

പത്തനംതിട്ട ജില്ലയിലെ വന്യമൃഗ ശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും:  മുഖ്യമന്ത്രി ജില്ലാതല യോഗത്തില്‍ വിവിധ വിഷയങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ച് 23 പേര്‍ konnivartha.com: ജില്ലയിലെ മലയോര മേഖലയിലെ രൂക്ഷമായ വന്യമൃഗ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  വന്യമൃഗങ്ങള്‍ക്ക് വനത്തിനുള്ളില്‍ തന്നെ വെള്ളം ലഭ്യമാകുന്നതിന് അവിടെയുള്ള ജലസ്രോതസ് ശക്തമാക്കും. ഭക്ഷ്യയോഗ്യമായ സസ്യങ്ങള്‍ വനത്തില്‍ വളര്‍ത്തും. വന്യമൃഗങ്ങള്‍ നാട്ടിലെത്താതിരിക്കാന്‍ വനം വകുപ്പ് വഴി തടസം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇലന്തൂര്‍ തൂക്കുപാലം പെട്രാസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സംവാദത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പി എസ് സതീഷ് കുമാര്‍, അഡ്വ. മണ്ണടി മോഹന്‍ എന്നിവര്‍ ഉന്നയിച്ച വിഷയത്തില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വന്യമൃഗ ശല്യം മൂലം കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണി…

Read More

പത്തനംതിട്ട ജില്ലയിലെ വന മേഖലയില്‍ കാട്ടാനകള്‍ അടിക്കടി ചരിയുന്നതില്‍ അസ്വാഭാവികത

  konnivartha.com: കോന്നി നടുവത്തുംമുഴി റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കിഴക്കേ വെള്ളംതെറ്റി ഭാഗത്ത് കാട്ടാനയുടെ ജഡം കണ്ടെത്തിയ ഭാഗത്ത് കൂടുതൽ പരിശോധനകൾ നടന്നു. കോന്നി ഡി എഫ് ഒയുടെ കീഴില്‍ ഉള്ള നടുവത്തുംമുഴി റേഞ്ച് ഓഫീസർ ശരത് ചന്ദ്രൻ ,വനം വകുപ്പ് വെറ്റിനറി ഡോക്ടർ ശ്യം ചന്ദ്രൻ,പാടം, മണ്ണാറപ്പാറ വനം സ്റ്റേഷൻ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.   വെളളം തെറ്റി ഭാഗത്ത് വന മേഖലയിലെ തോട്ടിലാണ് പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയുടെ അവശിഷ്ടങ്ങൾ ഇന്നലെ കണ്ടെത്തിയത്. രണ്ടാഴ്ചയോളം പഴക്കം ഉണ്ടെന്നും സ്വാഭാവിക മരണമാണെന്നുമാണ് നിഗമനം.ആനയുടെ ശരീരം പൂർണ്ണമായും അഴുകിയ നിലയിലാണ്.അവശിഷ്ടങ്ങൾ പ്രദേശത്ത് തന്നെ സംസ്കരിച്ചു.അടുത്തിടെ കോന്നിയുടെ വിവിധ വനം സ്റ്റേഷനുകളുടെ പരിധികളിൽ ആനകൾ ചരിയുന്നതിൽ അസ്വാഭാവികത ഉണ്ടെന്നാണ് ആരോപണം. പത്തനംതിട്ട ജില്ലയിലെ പ്രധാന രണ്ടു വനം ഡിവിഷനുകള്‍ ആണ് കോന്നി ,റാന്നി എന്നിവ…

Read More