പത്തനംതിട്ട ജില്ലയിലെ തൊഴില്‍ അവസരങ്ങള്‍ ( 23/10/2021 ) വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ ഓവര്‍സീയര്‍ നിയമനം konnivartha.com : വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗത്തിലെ ഓവര്‍സിയറുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മൂന്നു വര്‍ഷ പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമയും പ്രവര്‍ത്തിപരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷകള്‍ ഈ മാസം 28 ന് വൈകിട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍- 04735-252029. യോഗ പരിശീലനത്തിന് ട്രെയിനറിനെ ആവശ്യമുണ്ട് konnivartha.com : പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ബാലസഭ ജില്ലാതല കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കായി ജില്ലയിലെ 8 ബ്ലോക്കുകളിലായി യോഗ പരിശീലനം നല്‍കുന്നതിന് ട്രെയിനറിനെ ആവശ്യമുണ്ട്. പരിശീലനം നടത്താന്‍…
Read More