പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 08/08/2025 )

  തദ്ദേശതിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക പുതുക്കല്‍:അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. 2025 ജൂലൈ 23 ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാന്‍ ഓഗസ്റ്റ് ഏഴുവരെയാണ് സമയം അനുവദിച്ചിരുന്നത്. കരട് പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. 2025 ജനുവരി ഒന്നിനോ മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. വോട്ടര്‍പട്ടികയില്‍ പുതുതായി പേരുചേര്‍ക്കുന്നതിനും (ഫോം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫോം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫോം 7) സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിഷന്റെ sec.kerala.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈനായി…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 07/08/2025 )

സ്വാതന്ത്ര്യദിനത്തില്‍ മന്ത്രി വീണാ ജോര്‍ജ് അഭിവാദ്യം സ്വീകരിക്കും ജില്ലയില്‍ വിവിധ ആഘോഷ പരിപാടി പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടക്കുന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഓഗസ്റ്റ് 11, 12 തീയതികളില്‍ പരേഡ് റിഹേഴ്സലും 13 ന് ഡ്രസ് റിഹേഴ്സലും സംഘടിപ്പിക്കും. സെറിമോണിയല്‍ പരേഡിന്റെ പൂര്‍ണ ചുമതല പത്തനംതിട്ട എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റിനാണ്. ആഘോഷ പരിപാടികളുടെ ഏകോപനം കോഴഞ്ചേരി തഹസില്‍ദാര്‍ നിര്‍വഹിക്കും. 29 പ്ലറ്റൂണുകള്‍ പരേഡില്‍ പങ്കെടുക്കും. പോലിസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയര്‍ഫോഴ്സ് രണ്ട്, എക്സൈസ് ഒന്ന്, എസ്പിസി ആറ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് ഏഴ്, ജൂനിയര്‍ റെഡ് ക്രോസ്…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകൾ (05/08/2025)

കരുതലിന്റെ ‘പഠനമുറി’:പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍ . കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ ‘പഠനമുറി’ ഒരുക്കി പട്ടികജാതി വികസനവകുപ്പ്. ഒമ്പതു വര്‍ഷത്തിനിടെ ജില്ലയില്‍ പഠനമുറി ലഭിച്ചത് 2347 വിദ്യാര്‍ഥികള്‍ക്ക്. വീട്ടില്‍ മതിയായ സ്ഥലസൗകര്യം ഇല്ലാത്ത പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനസാമഗ്രികളുള്ള മുറി നിര്‍മിച്ച് പഠിക്കാനുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതാണ് പഠനമുറി. പദ്ധതിയിലൂടെ 2017-2021 വരെ 1455 പഠനമുറികള്‍ ജില്ലയില്‍ അനുവദിച്ചു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അനുവദിച്ച 1247 പഠനമുറികളില്‍ 892 എണ്ണവും പൂര്‍ത്തിയായി. ബാക്കിയുള്ളവ നിര്‍മാണം പുരോഗമിക്കുന്നു. പട്ടികജാതി വിഭാഗത്തില്‍പെട്ട അഞ്ചു മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് ഗുണഭോക്താക്കള്‍. ഒരു പഠനമുറിക്ക് രണ്ടു ലക്ഷം രൂപ ലഭിക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷ്യല്‍, സാങ്കേതിക, കേന്ദ്രീയ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ്  ധനസഹായം. 800 ചതുരശ്ര അടിയില്‍ താഴെയുള്ള…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 04/08/2025 )

ഓണം ഖാദിമേള ജില്ലാതല ഉദ്ഘാടനം  (ഓഗസറ്റ് 05, ചൊവ്വ) വസ്ത്രങ്ങള്‍ക്ക് 30 ശതമാനം ഇളവ് ഓണം ഖാദിമേള ജില്ലാതല ഉദ്ഘാടനം  (ഓഗസ്റ്റ് അഞ്ച്, ചൊവ്വ) രാവിലെ 10.30 ന് റാന്നി ചെത്തോങ്കര ഖാദി ഗ്രാമസൗഭാഗ്യ അങ്കണത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍ഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനാകും. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി ആദ്യ വില്‍പന നിര്‍വഹിക്കും. മുന്‍ എംഎല്‍എ രാജു എബ്രഹാം കൂപ്പണ്‍ പ്രകാശനം ചെയ്യും. ഖാദി ബോര്‍ഡ് അംഗം സാജന്‍ തൊടുക, റാന്നി ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ തോമസ്, പഴവങ്ങാടി വാര്‍ഡ് അംഗം വി സി ചാക്കോ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രോജക്ട് ഓഫീസര്‍ വി ഹരികുമാര്‍, സര്‍വീസ് സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 03/08/2025 )

ട്രാന്‍സ്ജന്‍ഡര്‍ ഫെസ്റ്റ് ഓഗസ്റ്റ്  21 മുതല്‍ 23 വരെ കോഴിക്കോട് നടക്കുന്ന ‘വര്‍ണപ്പകിട്ട് – ട്രാന്‍സ്ജന്‍ഡര്‍ ഫെസ്റ്റ് 2025’ ല്‍ പങ്കെടുക്കുന്നതിന് ജില്ലാതലത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ട്രാന്‍സ്ജന്‍ഡര്‍ ഐഡി കാര്‍ഡ് ഉള്ളവര്‍ക്ക് ജില്ലാ സാമൂഹികനീതി ഓഫീസര്‍ക്ക് നേരിട്ടോ, തപാല്‍/ ഇ-മെയില്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഓഗസ്റ്റ് ആറ്. ഫോണ്‍ : 0468 2325168, 8281999004. വെബ്സൈറ്റ് :  sjd.kerala.gov.in സംസ്ഥാന ഫെസ്റ്റില്‍ വ്യക്തിഗത ഇനങ്ങള്‍: ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, കുച്ചിപ്പുടി, സെമിക്ലാസിക്കല്‍ ഡാന്‍സ്, ലളിതഗാനം, മിമിക്രി, കവിതാ പാരായണം, മോണോ ആക്ട്, പ്രച്ഛന്നവേഷം, നാടന്‍പാട്ട്. ഗ്രൂപ്പിനങ്ങള്‍ : തിരുവാതിര, ഒപ്പന, സംഘനൃത്തം, ദേശഭക്തി ഗാനം, നാടന്‍പാട്ട്, വട്ടപ്പാട്ട്. ഗതാഗത നിരോധനം മണ്ണാറകുളഞ്ഞി – കോഴഞ്ചേരി റോഡില്‍ പാമ്പാടിമണ്‍ അമ്പലം മുതല്‍ സെന്റ് തോമസ് കോളജ് ജംഗ്ഷന്‍ വരെയുളള വണ്‍വേ റോഡിന്റെ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 02/08/2025 )

കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രം ഒപി ബ്ലോക്ക് നിര്‍മാണോദ്ഘാടനം ഇന്ന് (ഓഗസ്റ്റ് രണ്ട്, ശനി) നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒപി ബ്ലോക്ക് നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് രണ്ട് (ശനി) വൈകിട്ട് നാലിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനാകും. ആന്റോ ആന്റണി എം പി മുഖ്യാതിഥിയാകും. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ കേരളം പദ്ധതിയിലുള്‍പ്പെടുത്തി 1.43 കോടി രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.   ജീവന്‍ രക്ഷ പഥക് അവാര്‍ഡ്: നാമനിര്‍ദേശം സമര്‍പ്പിക്കാം ജീവന്‍ രക്ഷ പഥക് അവാര്‍ഡ് 2025 നാമനിര്‍ദേശം സമര്‍പ്പിക്കാം. പൊതുജനങ്ങള്‍ ബന്ധപ്പെട്ട താലൂക്ക് ഓഫീസില്‍ ഓഗസ്റ്റ് 31 മുമ്പ് വിവരം സമര്‍പ്പിക്കണം. കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവിലെ ജീവന്‍ രക്ഷാപ്രവര്‍ത്തനമാണ് പരിഗണിക്കുന്നത്. 2023 സെപ്റ്റംബര്‍ 30…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 31/07/2025 )

സ്കൂൾ അവധി പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന പെരിങ്ങര വില്ലേജ് മേപ്രാല്‍ സെന്റ് ജോണ്‍സ് എല്‍പിഎസ്, കവിയൂര്‍ വില്ലേജ് പടിഞ്ഞാറ്റുംചേരി ഗവണ്‍മെന്റ് എല്‍പിഎസ്, പന്തളം വില്ലേജ് മുടിയൂര്‍ക്കോണം എംടി എൽപിഎസ് എന്നിവയ്ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഓഗസ്റ്റ് ഒന്ന് (വെള്ളി) അവധി പ്രഖ്യാപിച്ചു. കുടുംബ സംഗമം അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസന്‍ ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ അധ്യക്ഷയായി. ഭവനപദ്ധതിയിലുള്‍പ്പെടുത്തി 93 വീടുകള്‍ പൂര്‍ത്തീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ വി. പ്രസാദ്, അനുരാധ ശ്രീജിത്ത്, സാംകുട്ടി അയ്യക്കാവില്‍, ജയശ്രീ, ബെന്‍സണ്‍ തോമസ്, മറിയം തോമസ്, അനിതകുറുപ്പ്, എന്‍ ജി ഉണ്ണികൃഷ്ണന്‍, സോമശേഖരന്‍ പിള്ള, കെ റ്റി…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 31/07/2025 )

സ്‌കൂളുകള്‍ക്ക് അവധി പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന പെരിങ്ങര വില്ലേജ് മേപ്രാല്‍ സെന്റ് ജോണ്‍സ് എല്‍പിഎസ്, കവിയൂര്‍ വില്ലേജ് പടിഞ്ഞാറ്റുംചേരി ഗവണ്‍മെന്റ് എല്‍പിഎസ്, പന്തളം വില്ലേജ് മുടിയൂര്‍ക്കോണം എം ടി എല്‍ പി സ്‌കൂള്‍ എന്നിവയ്ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ജൂലൈ 31 (വ്യാഴം) അവധി പ്രഖ്യാപിച്ചു. ‘ലഹരിയെ തകര്‍ക്കാന്‍ കളിയും കളിക്കളവും’ ഇന്ന് ( ജൂലൈ 31, വ്യാഴം ) മുതല്‍ ജില്ലാ ശിശുക്ഷേമ സമിതിയും കുടുംബശ്രീയും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലഹരിയെ തകര്‍ക്കാന്‍ കളിയും കളിക്കളവും’ പരിപാടിയുടെ ഭാഗമായുള്ള ഫുട്ബോള്‍ വിതരണം ഇന്ന് ( ജൂലൈ 31, വ്യാഴം ) മടത്തുംമുഴി ശബരിമല ഇടത്താവളത്തില്‍. റാന്നി – പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷീലാ സന്തോഷ് എന്നിവര്‍…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 30/07/2025 )

ജില്ലാ പഞ്ചായത്ത് വാര്‍ഡ് വിഭജനം : ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിങ് ജൂലൈ 31 ന് സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്ത് വാര്‍ഡ് വിഭജന കരട് നിര്‍ദേശങ്ങള്‍ സംബന്ധിച്ച് പരാതി സമര്‍പ്പിച്ചിട്ടുള്ളവരെ തിരുവനന്തപുരം തൈക്കാട് പി.ഡബ്ലു.ഡി റെസ്റ്റ്ഹൗസില്‍ ജൂലൈ 31 ന് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നേരില്‍ കേള്‍ക്കും. ജൂലൈ 31 ന് രാവിലെ 9.30 ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പരാതിക്കാരെയും രാവിലെ 11 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവരെയുമാണ് കമ്മീഷന്‍ നേരില്‍ കേള്‍ക്കുന്നത്. ജില്ലാപഞ്ചായത്ത് കരട് വിഭജന നിര്‍ദേശങ്ങളിന്‍മേല്‍ നിശ്ചിത സമയപരിധിക്ക് മുമ്പ് ഡീലിമിറ്റേഷന്‍ കമ്മീഷനോ ജില്ലാ കലക്ടര്‍ക്കോ പരാതി സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് മാത്രമാണ് ഹിയറിംഗ്. മാസ് പെറ്റീഷന്‍ നല്‍കിയിട്ടുള്ളവരില്‍ നിന്നും ഒരു പ്രതിനിധി മാത്രം പങ്കെടുത്താല്‍ മതി. 14 ജില്ലകളിലായി ആകെ 147 പരാതികളാണ്…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 28/07/2025 )

ക്ഷീര സംഗമം മന്ത്രി ജെ ചിഞ്ചുറാണി  (ജൂലൈ 29, ചൊവ്വ) ഉദ്ഘാടനം ചെയ്യും തിരുവല്ല ബ്ലോക്ക് ക്ഷീരസംഗമം ജൂലൈ 29 വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയത്തില്‍ രാവിലെ 11 ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിക്കും.  അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കും. ബ്ലോക്കിലെ മികച്ച ക്ഷീരസംഘത്തിനുള്ള അവാര്‍ഡുദാനവുമുണ്ട്. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനിത റിപ്പോര്‍ട്ട് അവതരിപ്പിക്കും. ക്ഷീരവികസന വകുപ്പ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, ക്ഷീരസഹകരണ സംഘങ്ങള്‍, സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് യൂണിയന്‍, കേരളാ ഫീഡ്‌സ്, മില്‍മ എന്നിവയുടെ സഹകരണത്തോടെയാണ് ക്ഷീരസംഗമം സംഘടിപ്പിക്കുന്നത്.  രാവിലെ 9.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തിരുവല്ല ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ എസ് ചന്‍സൂര്‍ ഡയറി പ്രശ്നോത്തരിക്ക് നേതൃത്വം നല്‍കും. ക്ഷീരമേഖലയിലെ വ്യവസായ…

Read More