പത്തനംതിട്ട ജില്ല : കെഎസ് ഇബി മുന്നറിയിപ്പ്

  konnivartha.com: ക്രിസ്തുമസ് നവവത്സര ഉത്സവ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വീടുകളിലും സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും വൈദ്യുതാലങ്കാരം നടത്തുമ്പോള്‍ വൈദ്യുത സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കാത്ത പക്ഷം വൈദ്യുത അപകടങ്ങള്‍ സംഭവിക്കും. പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ. താത്ക്കാലിക ആവശ്യത്തിന് എടുക്കുന്ന വൈദ്യുത കണക്ഷന്റെ തുടക്കത്തില്‍ തന്നെ പ്രവര്‍ത്തനക്ഷമായ 30 മില്ലി ആമ്പിയര്‍ സെന്‍സിറ്റിവിറ്റിയുളള എര്‍ത്ത് ലീക്കേജ് സുരക്ഷാസംവിധാനം ഉണ്ടെന്ന് ഉറപ്പ് വരുത്തുക. കൂടുതല്‍ സര്‍ക്യൂട്ടുകള്‍ ഉണ്ടെങ്കില്‍, ഓരോ സര്‍ക്യൂട്ടിനും ഈ സംവിധാനം നല്‍കുന്നത് ഉചിതമാണ്. യാതൊരു കാരണവശാലും മെയിന്‍ സ്വിച്ചില്‍ നിന്നോ എനര്‍ജി മീറ്ററിനുശേഷമുളള ഫ്യൂസ്, ന്യുട്രല്‍ലിങ്ക് ഇവയില്‍ നിന്നോ നേരിട്ട് വൈദ്യുതി എടുക്കാതിരിക്കുക. വൈദ്യുതാലങ്കാരത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ ഗുണനിലവാരം ഉളളതും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലാത്തതും ആണെന്ന് ഉറപ്പു വരുത്തുക. വിലക്കുറവ് നോക്കി വഴിയോരങ്ങളില്‍നിന്നും ഓണ്‍ലൈന്‍വഴിയും വാങ്ങുന്ന ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിക്കുന്നത് മനുഷ്യജീവനും സ്വത്തിനും അപകടം ഉണ്ടാക്കും. ആയതിനാല്‍ വൈദ്യുത സാമഗ്രികളില്‍…

Read More