താത്ക്കാലിക നിയമനം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നഴ്സിംഗ് അപ്രന്റീസ്, പാരാമെഡിക്കല്‍ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലുള്ള നഴ്സിംഗ് (ബിഎസ്സി നേഴ്സിംഗ്/ജിഎന്‍എം/പാരാമെഡിക്കല്‍) യോഗ്യതയുളളവരെയാണ് നിയമിക്കുന്നത്. പ്രായപരിധി 21-35. വിദ്യാഭ്യാസ യോഗ്യത : നഴ്സിംഗ് അപ്രന്റീസ് – ബി എസ് സി /ജനറല്‍ നേഴ്സിംഗ്; പാരാമെഡിക്കല്‍ അപ്രന്റീസ് – ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ അംഗീകരിച്ച ബന്ധപ്പെട്ട കോഴ്സുകള്‍ പാസായിരിക്കണം. നിയമന കാലാവധി – രണ്ടുവര്‍ഷം. ജാതി – വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി സെപ്റ്റംബര്‍ 13. ഫോണ്‍ – 04682322712. ഐടിഐ പ്രവേശനം ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ഒഴിവുളള സീറ്റുകളിലേക്ക് ഓഫ്ലൈനായി അപേക്ഷ ക്ഷണിച്ചു. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, റ്റി.സി, ഫീസ് എന്നിവയുമായി രക്ഷകര്‍ത്താവിനോടൊപ്പം സെപ്റ്റംബര്‍…
Read Moreടാഗ്: പത്തനംതിട്ട ജില്ല: ഇന്നത്തെ പ്രധാനപ്പെട്ട അറിയിപ്പുകള് (29/08/2022)
പത്തനംതിട്ട ജില്ല :ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള് ( 01/07/2024 )
ലേലം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിലുള്ള പത്തനംതിട്ട പോലീസ് സ്റ്റേഷന് പരിസരത്ത് സ്ഥിതി ചെയ്യുന്ന പഴയ പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ ജൂലൈ 17 ന് രാവിലെ 11 ന് പത്തനംതിട്ട ഡിവൈഎസ്പി ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ദര്‍ഘാസ് നേരിട്ടോ തപാല്‍ മാര്‍ഗമോ, നിരതദ്രവ്യം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ പേരില്‍ അടച്ചതിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ജൂലൈ 15 ന് വൈകിട്ട് അഞ്ചുവരെ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കാം. ഇ- മെയില്‍ [email protected] ഫോണ്‍ – 0468-2222630 മസ്റ്ററിംഗ് നടത്തണം കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്ഷന് അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24 ന് മുമ്പ് മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗിനുളള അംഗീകൃത സര്‍വീസ് ചാര്‍ജ് ഗുണഭോക്താക്കള്‍ നല്‍കണം. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പുരോഗികള്‍…
Read Moreപത്തനംതിട്ട ജില്ല : ഇന്നത്തെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള് ( 02/09/2022 )
konnivartha.com പേവിഷ പ്രതിരോധത്തിന് തീവ്രയജ്ഞ പരിപാടിയുമായി മൃഗസംരക്ഷണ വകുപ്പ് പേവിഷബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ വളര്‍ത്തു നായ്ക്കള്‍ക്കും, തെരുവ് നായ്ക്കള്‍ക്കും, പൂച്ചകള്‍ക്കും പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്ന തീവ്രയജ്ഞ പരിപാടിയുമായി മൃഗസംരക്ഷണ വകുപ്പ്. പേവിഷനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പേവിഷ പ്രതിരോധ കുത്തിവയ്പ്പ് മൃഗസംരക്ഷണ വകുപ്പ് നിര്‍ബന്ധമാക്കി. ജില്ലയിലെ മുഴുവന്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്കും വളര്‍ത്തു നായ്ക്കളുടെ ഉടമകള്‍ സെപ്റ്റംബര്‍ 15-ന് അകം അതത് മൃഗാശുപത്രിയുമായി ബന്ധപ്പെട്ട്, പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് നല്‍കണം. കുത്തിവയ്പ്പിന് ശേഷം മൃഗാശുപത്രിയില്‍ നിന്നും പ്രതിരോധ വാക്സിന് നല്കിയ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പഞ്ചായത്ത്/ നഗരസഭയില്‍ നിന്നും ലൈസന്‍സ് എടുക്കാനുള്ള നടപടി സ്വീകരിക്കണം. പേവിഷ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരുവുനായ്ക്കളെ പിടികൂടി വാക്സിനേഷന് നല്‍കുന്നതിന് താല്പര്യമുള്ള ഡോഗ് ക്യാച്ചേഴ്സ്, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, ജന്തുസ്നേഹികള്‍ വ്യക്തികള്‍ എന്നിവര്‍ അതത് മൃഗാശുപത്രി വെറ്റിനറി സര്‍ജന്മാരുമായോ,…
Read Moreപത്തനംതിട്ട ജില്ല: ഇന്നത്തെ പ്രധാനപ്പെട്ട അറിയിപ്പുകള് (29/08/2022)
എം.ബി.എ. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2022 -24 എം.ബി.എ. (ഫുള്‍ ടൈം) ബാച്ചില്‍ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക്് ആഗസ്റ്റ് 30 (ചൊവ്വാഴ്ച) രാവിലെ 10 മുതല്‍ 12.00 വരെ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡിഗ്രിക്ക് 50% മാര്‍ക്കും, സി-മാറ്റ് / കെ-മാറ്റ് / ക്യാറ്റ് യോഗ്യത നേടിയിട്ടുളളവര്‍ക്കും, ആഗസ്റ്റിലെ രണ്ടാം ഘട്ട കെ-മാറ്റ് പരീക്ഷ എഴുതുന്നവര്‍ക്കും ഈ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി./എസ്.റ്റി/ഫിഷറീസ് വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാകും. ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. https://meet.google.com/ubm-gunu-feo ഈ ലിങ്കിലൂടെ അപേക്ഷര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547618290/ 9446335303 ( www.kicma.ac.in ) .…
Read More